താൾ:Malayalathile Pazhaya pattukal 1917.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൮

വിഷ്ണുവുംചെന്നു നിന്നു ചെറുക്കന്നാതൊ

എന്താണെന്താണു വിഷ്ണുവതൊ

നീവന്നിന്നെന്നെ ചെറുപ്പാനല്ലൊ

കേൾക്കയല്ലൊ അമ്മ മാതാവെ

പ്രാകൃതവേഷമൊന്നു മാറ്റെണങ്കിലു്

പ്രാകൃതവേഷമമ്മാ മാറ്റിയെങ്കിൽ

അച്ചനിരിക്കുന്ന കൈലാസത്തു്

ഞാൻതന്നെ കൊണ്ടുചെന്നു കാണിക്കാമേ

ഇക്കോലത്തോടു പോകുമെങ്കിൽ

ശ്രീകൈലാസത്തുള്ള തിരുവടിവു

രൂപം കണ്ടിട്ടങ്ങു പട്ടപോകും

നീപോക വേഷത്തെ മാറ്റിയേക്കാം

കേൾക്കയല്ലൊയെന്റെ വിഷ്ണുവതൊ

പ്രാകൃതവേഷമൊന്നു മാറ്റിയേക്കാം

... ... ... ..... .......

ശ്രീകൈലാസത്തുമോ അങ്ങു കൊണ്ടുചെന്നു

അച്ചനിരിക്കുന്ന പള്ള്യറയിൽ

പള്ള്യറയിലോഅങ്ങു കാണിച്ചല്ലൊ

ഉറക്കമോ എന്റെ നല്ലച്ചനു്

ഉറക്കമുണർന്നിങ്ങു വരികയതൊ

ഉറക്കെമനിക്കില്ല പൊന്മകളെ

ഉറക്കമുണർന്നങ്ങു വന്നാതോ

അതിരാമുടിമന്നൻ ദാരികനു്

അതിശയവരമെന്തു കൊടുത്തുപോയെ

അതിരാമുടിമന്നൻ ദാരികനു്

എന്തിതെല്ലാം വരം കൊടുത്തിതെന്നു്

കേൾക്കയല്ലൊയെന്റെ നല്ലച്ചനു

ഉള്ളതെല്ലാമിന്നു പറയണമേ

കേൾക്കയല്ലൊ എന്റെ പൊന്മകളെ

പരമാർത്ഥമൊഞാനും പറയാമല്ലൊ

മണിമന്ത്രവാസം ചൊല്ലികൊടുത്തുപോയെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/83&oldid=164341" എന്ന താളിൽനിന്ന് ശേഖരിച്ചത്