താൾ:Malayalathile Pazhaya pattukal 1917.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൭

ദാരികന്റെ നല്ലതൊരു പെരുമ്പടമാരു്

ഈരായിരമമ്മ കൊല്ലുമ്പോഴ്

നാലായിരമോ അവൻ തോറ്റുമല്ലൊ

ദാരികന്റെ നല്ലതൊരു പെരുമ്പടമാരു്

നാലായിരമോ അമ്മ കൊല്ലുമ്പോഴ്

ആറായിരമോ അവൻ തോറ്റുമല്ലോ

ദാരികന്റെ നല്ലതോരു പെരുമ്പടമാരു്

ആറായിരമോ അമ്മ കൊല്ലുമ്പോഴ്

പന്തീരായിരമവൻ തോറ്റുമല്ലൊ

പന്തീരായിരം നല്ല പെരുമ്പടമാരു്

മാതാവിനെ ചെന്നു വളയുന്നാതോ.

അപ്പോഴല്ലോ മാതാവിനു മനസ്സിടിഞ്ഞു്

അഗ്നിക്കോട്ടയോ ​ഒന്നു വളയുന്നല്ലൊ

കൈലാസത്തീന്നുവന്ന കള്ളിയോടീനീ

കൈലാസത്തുമോഓടി പൊയ്ക്കൊള്ളേടീ

കേളെടാ കള്ളദ്ദാരികനെ

ഇന്നുഞാനിങ്ങോടി പോന്നേനെടാ

ഇന്നിഞാനൊരുദിവസം വരുവേനെടാ

കേട്ടോടി കുഞ്ചുങ്ങളെ കാളികളെ

നിങ്ങളുമേ ഇവിടെ നിപ്പിനിന്നു്

ശ്രീകൈലാസത്തുമോ പോയ് വരട്ടെ

കൈലാസത്തുമോ അമ്മ ചെന്നു നിന്നു

അഛനെ തിരുപ്പള്ളിയുണർത്തിയതോ

ദാരികപുരത്തുഞാൻ ചെന്നാതൊ

അതിരാമുടിമന്നൻ ദാരികനു്

അതിശയവരമെന്തു കൊടുത്തതെന്നും

ചോദിച്ചുകൊണ്ടുഞാനും വന്നീടുമേ

വെറികൊണ്ടെടുത്തമ്മ ഓടുന്നതു്

തണൽകണ്ടെടത്തമ്മ എഴുന്നള്ളത്തു്

വിഷ്ണുവുംനോക്കീപ്പോകുന്നാതു്

മാതാവെഴുന്നള്ളിപ്പോകുന്നാതു്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/82&oldid=164340" എന്ന താളിൽനിന്ന് ശേഖരിച്ചത്