താൾ:Malayalathile Pazhaya pattukal 1917.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൫

ഒന്നു പന്തിരാണ്ടു കാലമവനു്

തപസ്സൊഴിപ്പാൻ വശം ഇല്ലാഞ്ഞിട്ടു്

ഞാൻതന്നേ എഴുന്നള്ളിച്ചെന്ന ​അതോ

വാണാലും വരങ്ങളും കൊടുത്ത അതോ

മണിമന്ത്രശക്തി ചൊല്ലികൊടുത്ത അതോ

കൊല്ലുവാനും വരം കൊടുത്ത അതോ

തോററുവാനും വരം കൊടുത്ത അതോ

ആകാശത്തുമോ അല്ല ഭുമിയിൽ വച്ചോ

കൊല്ലുവാനും വരം കൊടുത്ത അതോ

ഈ വരങ്ങളുമോ ഒക്കെ വാങ്ങികൊണ്ടു്

കൈലാസത്തുമോ എങ്ങും കണ്ടതില്ല

ദാരികപുരത്തവനോ ചെന്നിരുന്നോണ്ടു്

കൈലാസത്തുമോ ഉള്ള ഗോപുരം കോട്ട

അവനുമോന്നവിടെ ചമയിച്ചല്ലൊ;

ഒംമകുണ്ഡമോ ഒന്നു കൂട്ടിയതോ

അവൻ ദശയറുത്തിട്ടങ്ങോമിച്ചതോ.

ഇരിക്കുന്നുണ്ടു് അവൻപൊരിക്കുണ്ടു്;

​​​എരിപൊരി തട്ടി ​എനിക്കിരിക്കരുതു്

തിരുച്ചിടക്കിരുന്ന തേവാതികളു്

തിരുച്ചിടവേർപിരിഞ്ഞു പോയെ പോയി

അതുകൊണ്ടല്ലൊ ​എന്റെ പൊൻമകളു്

നിന്നെഞാനുമോയിന്നു തോറ്റിയതു്.

അതിരാദാരികന്റെ തലയറുത്തു

എന്റെ മുമ്പിൽ കാഴ്ചവയ്ക്കണങ്കിലു്

പൊന്മകൾക്കു വേണ്ടും തിരുവരങ്ങളു്

പൊന്മകൾക്കുമോ ഞാൻ തരുവതൊണ്ടു്."

"ഊതുമ്പോൾ പറക്കന്ന ദാരികനെ

കൊല്ലാനൊ അച്ഛനെന്നെ തോറ്റിയത്?

കേൾക്കയല്ലോ എന്റെ നല്ലച്ഛനു്

പോരിനായിട്ടു ഞങ്ങൾ പോയ്പരട്ടോ?

"കേൾക്കയല്ലോ എന്റെ പൊൻമകളേ,










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/80&oldid=164338" എന്ന താളിൽനിന്ന് ശേഖരിച്ചത്