താൾ:Malayalathile Pazhaya pattukal 1917.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തോറ്റുവാനോ വരം കൊടുത്ത അതു്
ആകാശത്തോ അല്ലാ ഭ്രമിക്കോ വച്ചു
മരിപ്പില്ലെന്നു വരം കൊടുത്ത അത്
ആവരങ്ങളോഒക്കെ വാങ്ങിച്ചത്
കൈലാസത്തുമോ എങ്ങും കണ്ടില്ലാത്
താരികാപുരത്തവനും തിരിച്ച അത്
കൈലാസത്തുമോ ഉള്ള ഗോപുരം കോട്ട
അവനും അവിടെ ചമയിച്ചാത്
ഓമകുണ്ഡമോ ഒന്നു കൂട്ടിയത്
അവന്റെയോ ദശയറുത്തിട്ടോമിച്ചത്
അപ്പൊകയുമോ വന്നു തട്ടിയത്
ശ്രീമാതേവനേ ദൈവതിരുവടിവ്
ദു:ഖിച്ചുമോയവിടെ ഇരുന്ന അതോ
ത്രിജ്ജടക്കിരുന്ന തേവാതികളെല്ലാം
ത്രിജ്ജടയെവിട്ടു പോയ അതോ
കൈലാസമടച്ചവിടേ ഇരുന്ന അതോ
അന്നേരമോയവിടെ വന്ന അതോ
വിഷ്ണുഭഗവാനും വന്ന അതോ
നിന്തിരുവടിയൊണ്ടു ദു:ഖിച്ചാല്
ഞങ്ങളേതു വഴി പോകണമെന്ന്
ഭദ്രകാളിയേയിന്നു തോറ്റണങ്കിലോ
അതിരാദാരികനേ കൊല്ലാമല്ലൊ
അന്നേരമോ ദൈവതിരുവടിവിന്
കുളിരൊടു നല്ല പനിപനിച്ച്
മൂന്നാം തൃക്കണ്ണു പൊട്ടിയതോ
കാളികളേഴും പിന്നെ പിറന്നതോ
തേവാരപ്പൊലി എന്ന അമൃതുവട്ടക
വലംകരത്തിലുമോ വന്നു താന്ന അതോ
ത്രിശൂലമോ വന്നു താന്ന അതൊ
വലംകരത്തിലും വന്നു താഴുന്നാതൊ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/78&oldid=164335" എന്ന താളിൽനിന്ന് ശേഖരിച്ചത്