താൾ:Malayalathile Pazhaya pattukal 1917.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വീരകേസരിപോലുള്ളഭിമന്യു
ഘോരാരവത്തോടെ പാണ്ഡവർസേനാ
കോലാഹലത്തോടെ വരവുകണ്ട്
അഞ്ചുമനമഞ്ചും ചഞ്ചലിയാതെ
നെഞ്ചൊള്ളൊരു വില്ലാളികളെല്ലാരും
മത്തവാരണത്തെ മുന്നണിക്കാക്കി
ഒത്തുകൂടിയൊരു ഭാഗമേനില്ക്കിൻ
അല്ലാതുള്ള ധൂളിര്രടകളെല്ലാം
അങ്ങുമിങ്ങുമായി നിറുത്തിക്കൊൾവിൻ
ഇത്ഥം ഭരദ്വാജപുത്രനുംചൊല്ലി
തത്തിതത്തിപത്തി നിറുത്തിക്കൊണ്ട്
പോരിനൊരുമ്പെട്ടു നിലയുംനിന്നു
ഘോരമാരിപോലെ ശരങ്ങൾതൂകി
അപ്പോളടുത്തെയ്താനർജ്ജുനപുത്രൻ
കെൽപുള്ളവരൊക്കെ മരിക്കുമ്മാറു്
ഊക്കോടടുത്തേറ്റെ പിണങ്ങുന്നേരം
വാട്ടം മറുതലക്കുണ്ടഇതെന്നോർത്തു.
കാറ്റിൻചിനപോലെയടുത്താനവൻ
ഊറ്റമോടു പത്മവ്യൂഹമുൾപ്പുക്കു
ഭേദിച്ചിതു പത്മവ്യൂഹവുമപ്പോൾ
ചിന്നിച്ചിതറിച്ചു നൂറുപേരേയും
ഖിന്നനായിവന്നു ഭാസ കരവീരൻ
പാർത്ഥത്മജൻതന്റെ ബലവീയ്യങ്ങൾ
പാർത്തുപാർത്തു ദേവമുനിമാരെല്ലാം
ചിത്രമിതുപോലെ കണ്ടിതില്ലെങ്ങും
ചിത്രംചിത്രമെന്നു പുകഴ്ത്തീടുന്നു
പോരിൽചിലരുണ്ടു മരിച്ചീടുന്നു
പോരിൽചിലരോടിയൊളിച്ചീടുന്നു
വീരരായവർകൾ തിരിഞ്ഞുനിന്നു
ഘോരശരമാരി പൊഴിച്ചീടുന്നു
പാരംതളർന്നംഗം മുറിഞ്ഞീടുന്നു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/68&oldid=164324" എന്ന താളിൽനിന്ന് ശേഖരിച്ചത്