താൾ:Malayalathile Pazhaya pattukal 1917.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എൻമക്കളും നിന്റെമക്കളല്ലാതെ എൻമനസ്സുതന്നിലില്ല മറ്റൊന്നു ഇന്നിയൊരുമന്ത്രമുള്ളതു നൾകാം എന്നുചൊല്ലി മന്ത്രം കോടുത്താൾകുന്തി പാണ്ഡുനിയോഗാശ്വനീദേവന്മാർ തന്നിലിരുപേരു സന്തതിയുണ്ടായി ശക്രസമനായ നകുലൻദിവ്യൻ ഭക്തനായ നല്ല സഹദേവനും അഞ്ചുപേർക്കുമഞ്ചുനാമവുംകൂടെ അഞ്ചുപേർക്കും നാമം പാണ്ഡവരെന്നും പാണ്ഡുരാജാനും തൻ ഭാമിനിമാരും പാണ്ഡവരുമായി മരുവുംകാലം വേട്ടക്കങ്ങുപോയി പാണ്ഡുവും തന്റെ കൂട്ടായിട്ടുപോയി മാദ്രിയുമപ്പോൾ ഓർത്തില്ലമ്മുനിതൻ ശാപവും പാണ്ഡു ഓർത്തു മാദ്രിയുയ്പുണർന്നശേഷം ദേഹംവെടിഞ്ഞുപോയ് ദേഹിയുമപ്പോൾ ഖേദംപൂണ്ടു കുന്തീതനയന്മാരും സൂർയ്യൻവാരിധിയിൽ മറയുന്നേരം അന്തണരും മനിപുംഗവന്മാരും ചന്തമൊടുവന്നുനിറഞ്ഞാവോളം അത്യുന്നതമായ ചിതയുംചീർത്തു പാണ്ഡുതന്റെ ദേഹം ദഹനംചെയ്തു ശേഷക്രിയപാണ്ഡു സുതരെക്കൊണ്ടും ഘോഷിച്ചങ്ങുചെയ്യിച്ചന്തണന്മാരും സാധുക്കളാമവർ പിന്നെയുമോർത്തു സാധിക്കില്ലകാടിന്നിവർക്കുപാർത്താൽ എന്നോർത്തിട്ടു കുന്തീദേവിയും തന്റെ നന്ദനരാം ധർമ്മജാദികളേയും ആക്കി അസ്തിനമാം പുരിയിൽപിന്നെ

പോക്കിസങ്കടങ്ങളന്തണന്മാരും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/57&oldid=164312" എന്ന താളിൽനിന്ന് ശേഖരിച്ചത്