താൾ:Malayalathile Pazhaya pattukal 1917.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വീർയ്യശൌയ്യവാരാന്നിധിയായിട്ടു‌


തണ്ടർശരോപമനായൊരുപുത്രൻ

ഉണ്ടാകണമിപ്പോളതിന്നു ബാലേ


ഞാനും തപംചെയ്യാമിന്ദ്രനെ നീയും

സ്നാനംചെയ്തു മന്ത്രോപസനംചെയ്തു

പ്രാണനാഥനിത്ഥം ചൊന്നതുകേട്ടു

താണനമസ്കാരം ചെയ്തുടൻ കുന്തീ

സ്നാനംചെയ്തു ദുർവാസാവിനെനോക്കി

ധ്യാനംചെയ്തു ദേവേന്ദ്രനേയുമൻപാൽ

ചക്രായുധൻ തന്റെ കൃപയാലപ്പോൾ

ശക്രനവിടത്തേയ്ക്കെഴുന്നെള്ളത്തായ്

(തണ്ടാർരോത്സവത്തിനൊരുമ്പെട്ടു)

.... .... .... .... ....

രണ്ടുപേരുമാകപ്പുണർന്നനാളിൽ

വിക്രമബുദ്ധിയായുള്ളൊരു പുത്രൻ

ശക്രത്മജനായിപ്പിറന്നശേഷം

കാമനോടുതുല്യമഴകേറുന്നു

ശ്രീരാമനുതുല്യം വില്ലിനുപാർത്താൽ

ഘോഷിച്ചുടനങ്ങു പാണ്ഡുരാജാവും

സന്തോഷമായിവന്നു കുന്തീദേവിക്കും

അർഭകനെ വാങ്ങിയണച്ചുപുൽകി

ഭാഗ്യംബുധി പാണ്ഡുവായ രാജാവും

അർക്കാത്മജനാദി പുത്രരോടൊത്തു

അമ്മാമലതന്നിലിരിക്കുംകാലം

അംബുജാക്ഷിയായ മാദ്രിയും ചൊല്ലി

ഗാന്ധാരിയും കുന്തീദ്വിയുംപ്പെറ്റു

കാന്തികലരുന്ന സുതരുണ്ടായി

ഭാഗ്യമവർക്കുണ്ടായ്പന്നിതിക്കാലം

ഭാഗ്യരഹിതയായ്പന്നിതു ഞാനും

അപ്പോളരുൾചെയ്തു കുന്തിയും നിന്റെ

ഉൾപ്പൂവതികേവം കോന്നുനാനൊന്തേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/56&oldid=164311" എന്ന താളിൽനിന്ന് ശേഖരിച്ചത്