താൾ:Malayalathile Pazhaya pattukal 1917.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഊറ്റമിവനില്ലെന്നറികബാലേ

എന്നതോർത്തിനിയും ഒന്നുനീവേണം

ഇന്നുമാരുതനുമായൊമിച്ചു

മിണ്ടാതരികളോടെതിർപ്പതിന്നാ

യുണ്ടാകണം പുത്രനിനിയുമൊന്നു

വായുപുത്രനൊന്നു പിറക്കുന്നാകിൽ

പായുമരിവൃന്ദമോരോരുകോണിൽ

ഏവംകേട്ടുകുന്തി ദേവിയുമായി

ഭാവംതെളിഞ്ഞു മെയ് പുണർന്ന നാളിൽ

ഭീമസേനനെന്നങ്ങൊരു തനൂജൻ

ഭീമപരാക്രമനായുളവായി

വാർത്തകേട്ടു ഗാന്ധാരിയാകും നാരി

ചിത്തതാരിലോർത്തങ്ങിരിക്കുംമുൻപേ

ഗർഭമുളവായി പെറ്റതില്ലെന്നും

പെറ്റാലിനിയെന്തു ഫലമുള്ളെന്നും

ചീറ്റമോടുദരമർദ്ദനം ചെയ്തു

കറ്റാർകുഴലി ഗാന്ധാരിയുമപ്പോൾ

പെറ്റാളതുകൊണ്ടു കുഴവിപോലെ

നൂറായ് നുറുക്കിയാം മാംസവുമപ്പോൾ

നൂറുകലശത്തിലാക്കിയാവ്യാസൻ

ഒട്ടുനാളുചെന്നപ്പോഴെ കുടത്തിൽ

പോട്ടിയൊരുമാംസശകലംതാനും

നൂറുകലശത്തിൽ നൂറുപേരുണ്ടായി

നീറുപേർക്കുമോരോ പേരുകളിട്ടു

നൂറുപേരെന്നുള്ള വാർത്തൾകേട്ടു

ഏറ്റമഴൽപൂണ്ടു പറഞ്ഞുപാണ്ഡു

കാന്തേ കനകമാൻമിഴിയേകുന്തീ

സ്വാന്തേ വളർന്നു സങ്കടം കേൾനീ

ഗാന്ധാരിയിലുണ്ടായ് നൂറു പുത്രന്മാർ

കാന്താരനിവാസം നമുക്കുമുണ്ടായി

സൂർയ്യാത്മജനൊട്ടു വഴുതിടാതെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/55&oldid=164310" എന്ന താളിൽനിന്ന് ശേഖരിച്ചത്