താൾ:Malayalathile Pazhaya pattukal 1917.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൮

നല്ലപോലെ വാണങ്ങിരിക്കുംകാലം അന്ധാത്മാവു ധൃതരാഷ്‌ട്രനുംപിന്നെ സന്തോഷേണ ഗാന്ധാരിയേയുംവേട്ടു ഗന്തിഭോജനുടെ നന്ദനയാകും കന്തിദേവിയേയുംപിന്നെ വൈകാതെ മദ്രാത്മജയാകും മാത്രിയെക്കൂടെ ആർദ്രമാനസനാംപാണ്ഡു കൈക്കൊണ്ടു ചിത്തകൌതുകത്തോടൊത്തഥ പാണ്ഡു മത്തഗാമിനിമാരോടു ചേർന്നിട്ടു അദ്രിതൻമുകളിൽ മടിച്ചീടാതെ അത്തലൊഴിഞ്ഞങ്ങു മരുവുംകാലം ചിത്രമായമാനും കലയുമായി ഒത്തുപുണരുമ്പോളമ്മഹീപാലൻ കണ്ടുകരതാരിലെടുത്തുചാപം മണ്ടിയണഞ്ഞമ്പു തൊടുത്തൊന്നെയ്തു അസ്രമേറ്റുടനക്കലയുംദിവ്യ ഗാത്രമോടുനല്ല മുനിയായ്‌‌‌‌‌‌‌‌‌‌‌‌‌‌വന്നു. അംഗജാസ്രമേറ്റു പ്രിയതമയെ തുംഗമുതാതൊട്ടാൽ നിനക്കമൃത്യു വന്നീടുമോ ചന്ദ്രവംശജാ പാണ്ഡു മന്നാനിനക്കു മേലാസുഖംവേണ്ട ഏവമരുൾചെയ്തു മുനിയുമപ്പോൾ ദേഹമുപേക്ഷിച്ചുദിവംപ്രാപിച്ചു ഗാന്ധാരിക്കു ഗർഭമുളവായൊന്നു എല്ലാജനങ്ങളും പറഞ്ഞുകേട്ടു കന്തീദേവിയോടു പറഞ്ഞുപാണ്ഡു ഗാന്ധാരിക്കു ഗർഭമുളവായിപ്പോൾ ഭാഗ്യവാനായിവന്നങ്ങഗ്രജൻതാനും ഭാഗ്യവിരോധിയായ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌വന്നിതു ഞാനും പണ്ടുമിക്കലത്തിൽ പുത്രരില്ലാതെ

വണ്ടാർകുഴലിമാർ ദുഃഖിതരായി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/53&oldid=164308" എന്ന താളിൽനിന്ന് ശേഖരിച്ചത്