താൾ:Malayalathile Pazhaya pattukal 1917.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൩

ചാവർപ്പടചാടി ക്കൂടെ എഴുന്നള്ളും.
ചാഞ്ചാടി ചോലയിൽ നിയ്ക്കുണ്ട പൊയ്ക്കൊൾക (ഇത്യാദി)

ഇരുനൂറ്റിമുപ്പത്തഞ്ചുവർഷം മുൻപെയാണു് ഇതുണ്ടായതു്. ദേശചരിത്രം സംബന്ധിച്ചു് ,

"പന്തം പൊലിഞ്ഞോടാ പരപ്പക്കുട്ടീ?
പനിവെള്ളം വിഴുന്നിട്ടെ തമ്പുരാനെ
ചതിയോടാ വിതിയോടാ പരപ്പക്കുട്ടി
ചതിയല്ല വിതിയാണേ തമ്പുരാനെ."

പണ്ടു തിരുവിതാംകോട്ടു രാജാക്ക‌ന്മാരെ രാജദ്രോഹികൾ പലപ്രകാരത്തിൽ ഉപദ്രവിച്ചിരുന്നു. അവരുടെ ബലവും രാജാക്കന്മാരുടെ ബലഹീനതയും കൊണ്ടു് രാജവംശത്തിന്റെ പ്രതാപംതന്നെ അസ്തപ്രായമായിരുന്നു. ചിലരാജാക്കന്മാർ പ്രായേണ രാത്രികാലങ്ങളിൽ രഹസ്യമായിട്ടാണ് സഞ്ചരിച്ചിരുന്നതു്. ആ കാലത്തു് ഒരുരാത്രിയിൽ ഒരു രാജകുമാരൻ അവിടത്തെ ഒരു അനുചരനോടൊന്നിച്ചു് നെല്ലുറിളഞ്ഞുകിടന്ന ഒരു പാടത്തിന്റെ മദ്ധ്യത്തുകൂടി പോകയായിരുന്നു. ഘോരമായ ഇരുട്ടിൽ വഴികാണാൻ ആ ഭൃത്യൻ ഒരു പന്തം കത്തിച്ചു പിടിച്ചു കൊണ്ടാണ് യാത്രയായതു്. ദീപം വഹിച്ചിരുന്നാൽ തന്നെയും തിരുമുമ്പിൽ നടക്കുന്നതു് ഭൃത്യന്മാർക്കടുത്തതല്ലെന്നു നടിച്ചുംകൊണ്ടു് അയാൾ പിറകിലും രാജാവു മുമ്പിലുമായി നടന്നു. അനുചരൻ വൈരികളാൽ വശീകൃതനായിരുന്ന കഥ രാജാവു് അറിഞ്ഞില്ല. വഴിയിൽ ഒളിച്ചിരുന്ന രാജദ്രോഹികൾ അവരുടെ സാന്നിദ്ധ്യത്തെ സൂചിപ്പിക്കുന്ന ലക്ഷ്യം കാണിച്ചയുടനെ പരപ്പക്കുട്ടിയെന്ന ആ ഭൃത്യഘാതകൻ പന്തം അണച്ചു. രാജാവു അതു കണ്ടിട്ടു് "പരപ്പുകുട്ടീ! പന്തം അണഞ്ഞുപോയോ"എന്നു ചോദിക്കയും "മഞ്ഞുവെള്ളം വീണിട്ടാണ് അണഞ്ഞുപോയതെന്നു് അവൻ സമാധാനമറിയിക്കയും വസ്ത്രതഗ്ര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/48&oldid=214332" എന്ന താളിൽനിന്ന് ശേഖരിച്ചത്