താൾ:Malayalathile Pazhaya pattukal 1917.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൯

                                                 

മുൻവായിൽ മുത്തുതിർന്തു
മുന്തിയിലെ മുടിയക്കണ്ടേൻ
വെള്ളരിക്കാ കൊണ്ടുവന്തു
വിടുതിയിലെ തരവൂങ്കണ്ടേൻ
കത്തിരിക്കാ കൊണ്ടവന്തു
കൈതന്നിലെ തരവുങ്കണ്ടേൻ
മങ്ങല്ലിയം ഇഴപെരുകി
മടിയിലററു വിഴവുങ്കണ്ടേൻ
കല്ക്കുളത്തിൽ മകാതേവർ
കടിയതൊരു തിരുനാളിൽ
ആറാം തിരുനാളിൽ
അവണർ കഴുകേറിടുവാൻ
ഏഴാം തിരുനാളിൽ
എരുതുമേൽ നടതിടിമെൻ
നടതിടിമെൻ അടിപെടവെ
നായകനാർ പവനിവരം
എട്ടാം തിരുനാളിൽ
ഇനിയതൊരു പരിയോരം
ഒൻപതാം തിരുനാളിൽ
ഉമയുമൊരു തേരൊടി
തേരോതടി വലതുവരം
തെന്നവനാർ പവനിവരം
ചാഞ്ചോടും തേരിനുട
തലയലങ്കാരം മുറിന്തു
തലയലങ്കാരം മുറിന്തുപൊന്നും
താഴികുടമുടയക്കണ്ടേൻ
തന്നിഷ്ടമായ് നീർകുളത്തിൽ
തടുമാറി നിയ്ക്കയിലെ
ഉമ്മൈവിട്ടു മറവരെല്ലാം
പിൻവാങ്കി ഓടക്കണ്ടേൻ
കണ്ടകിനാ വത്തനൈയും












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/34&oldid=209043" എന്ന താളിൽനിന്ന് ശേഖരിച്ചത്