താൾ:Malayalathile Pazhaya pattukal 1917.pdf/295

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

   ൨൮൦ <poem>

    ആദരവോടൊട്ടു ചൊല്ലാം
    കേൾപ്പിനെല്ലാരും.

൪. മന്ത്രമില്ല തന്ത്രമില്ല

    ഹോമമില്ല ധ്യാനമില്ല 
    കാന്തനെ പരിചരിക്ക
    മാത്രമേയുള്ളൂ.

൫. ഭക്തിയോടെ നിത്യവും തൻ

     കാന്തനിച്ഛപോലിരിക്കും
     ഉത്തമനാരിക്കു സ്വർഗ്ഗം
     നിശ്ചയം കിട്ടും.

൬. പാതിയും പുരുഷനോക്കിൽ

     ഭാർയ്യയാണെന്നല്ലേ മുന്നം
     വ്യാസനരുൾ ചെയ്തതൊന്നും
     കേട്ടറിവില്ലേ ?

൭. ധർമ്മമർത്ഥം കാമം മോക്ഷം

     എന്നിവയിലെല്ലാററിലും
     നിർമ്മലമാം കാന്തപ്രീതി
     പാത്രമാകുന്നു.

൮. പുത്രരുണ്ടാം കീർത്തിയുണ്ടാം

     എന്നുവേണ്ടാ സമസ്തവും 
     തൻപതിതൻ പ്രീതികൊണ്ടു
     സാംപ്രതം കിട്ടും

൯. ആകയാലിസ്ത്രീകളെല്ലാം

     കാന്തനീശനെന്നുറച്ചു
     പ്രേമമോടെ ശുശ്രൂഷിക്ക
     നന്നു നന്നത്രെ.

൧൦. ദൈവമെന്നു നിനയ്ക്കേണം

      തൻ പ്രിയരെ സ്ത്രീകളെല്ലാം
      ഖേദമേതും വേണ്ടതിനാൽ
      മംഗളമുണ്ടാം.

....................










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/295&oldid=164282" എന്ന താളിൽനിന്ന് ശേഖരിച്ചത്