താൾ:Malayalathile Pazhaya pattukal 1917.pdf/291

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

   ൨൭൬ <poem> മുന്നിൽ വിലസുന്നൊരാലവട്ടങ്ങളും ചിന്നിച്ചിതറുന്ന വെഞ്ചാമരങ്ങളും ആർത്തുവിളിച്ചമ്മ ആറാടുവാനായി ആററിലഴകോടിറങ്ങുന്നേരം ആടയും താലിയുമാഭരണങ്ങളും ആധരവോടെ കരയ്ക്കുവച്ചു അമ്മ തിരുവടി നീരാടുവാനായി പൊന്മയമേനി വിളങ്ങുമാറായ്

........................

നാരി കുമാരനെല്ലൂർ വാഴും ദേവിയാം കാർത്ത്യാനീ പദം കൈതൊഴുന്നേൻ ഞാറുനടുമ്പോൾ പാടുന്ന മറ്റൊരുപാട്ടു്.

മാരിമഴകൾ ചൊരിഞ്ചെ-ചെറു വയലൊക്കെ വെള്ളം നിറഞ്ചെ പൂട്ടി ഒരുക്കി പറഞ്ചെ-ചെറു ഞാറുകൾ കെട്ടി എറിഞ്ചെ ഓമല ചെന്തില മാല-ചെറു കണ്ണമ്മ കാളി കറുമ്പി ചാത്ത ചടയിമാരായ-ചെറു മന്മിമാരെല്ലാരും വന്തെ വന്തുനിരന്തവർ നിന്റെ-കെട്ടി ഞാറെല്ലാം എണ്ണി പകുത്തെ ഒപ്പത്തിൽ നാട്ടുകരേറാ-നവർ

കുത്തിയുടുത്തു കുനിഞ്ചെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/291&oldid=164278" എന്ന താളിൽനിന്ന് ശേഖരിച്ചത്