താൾ:Malayalathile Pazhaya pattukal 1917.pdf/284

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

   ൨൬൯

പ്രകാരം വേമ്പനാട്ടു കായലിന്റെ തെക്കുപടിഞ്ഞാറു ചെമ്പകനാട്ടിൽനിന്നു വടക്കുകിഴക്കായിപ്പറന്നു കുടമാളൂർ എന്ന സ്ഥലത്തെത്തുന്നു. അവിടെ ചെന്നു ചേർന്നശേഷം ആ ദേശത്തെ സംരക്ഷിക്കുന്ന കോട്ടയും മതിലുകളും കണ്ട് അവിടം നിർബ്ബാദമായിരിക്കുന്നുവെന്നു ഗ്രഹിക്കുന്നു. പിന്നീടു കോട്ടയ്ക്കകത്തു പ്രവേശിച്ചു വടക്കെകെട്ടിൽ എഴുന്നെള്ളിത്താമസിക്കുന്ന അമ്മ തമ്പുരാട്ടിയെകാണുന്നു. യാത്രോദ്ദേശ്യത്തിൽ ചേർന്നാതായരുന്നില്ലെങ്കിലും കാർയ്യകുശലതയുടേയും ഔചിത്യജ്ഞാനത്തിന്റെയും ഒരുത്തമ ലക്ഷ്യമായി സ്വീകരിക്കേണ്ടിവരുന്നു. സീതാദേവിയെ തിരഞ്ഞറിയാൻപോയ ഹനുമാൻ രാവണനെ സന്ദർശിച്ചതും ഉദ്യാനം ഭഞ്ജിച്ചതും ആ വാനരത്താന്റെ ഉചിതമായ മനോധർമ്മവ്യാപാരത്തിന്റെ ഫലമല്ലയോ?

 തത്തയാകട്ടെ കുടമാളൂരിൽ കണ്ടകഥ രാജാവിനെ അറിയിച്ചു കൃതാർത്ഥനാക്കിയ ശേഷം ഒരു വീരവാദപ്രകടനംകൊണ്ട് അദ്ദേഹത്തെ അത്യാനന്ദപയോരാശിയിലെ തരളകല്ലോലമാലകളിൽ ആറാടിക്കുന്നു. ചെമ്പകശ്ശേരിയോടു നേരിടാൻ ആർക്കും സാദ്ധ്യമല്ലപോൽ ഈശ്വരഭക്തിക്കധീനങ്ങളായവയെല്ലാം ആ ശക്തിയെ അതിലംഘിച്ചു വ്യാപരിച്ചാൽ മാത്രമേ ഈ ആക്രമണത്തിനു ന്യായമുള്ളുവത്രെ. അങ്ങനെ വ്യാപരിക്കയെന്നതു സംഭാവ്യവുമല്ലല്ലൊ. ഈ വീരവാദം ലോകത്തിലടങ്ങാത്ത ആത്മസ്തുതിയും അപരനിന്ദയും നിറഞ്ഞു കവിയുന്ന കഥകളിയിലെ പോരിനു വിളിയേപ്പോലും അതിശയിക്കുന്നുണ്ട്. ചെമ്പകശ്ശേരിയുടെ അ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/284&oldid=164270" എന്ന താളിൽനിന്ന് ശേഖരിച്ചത്