താൾ:Malayalathile Pazhaya pattukal 1917.pdf/283

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

   ൨൬൮

സൻ, ലക്ഷ്മീദാസൻ മുതലായ പ്രാചീന കവികളാണെന്നും നമുക്കറിവുണ്ട്. എന്നാൽ ഇക്കാലത്താകട്ടെ പരിഷ്കാരം കേറിമറിഞ്ഞു കവികളോടു കഥപറയാൻ കഴുതയും കാണ്ടാമൃഗവും കാട്ടുപൂച്ചയും വിരഹികളുടെ സന്ദേശം വഹിക്കാൻ ചുക്കും ചുണ്ണാമ്പും, ചൂരക്കോലും ഒരുങ്ങിയിറങ്ങിയിരിക്കുന്നത് നാം കാണുന്നുവല്ലൊ.  തുഞ്ചത്തു കവി അദ്ദേഹത്തിന്റെ "താർമകൾക്കമ്പുള്ള തത്തയ്ക്കു " പാലും ശർക്കരയും കദളിപ്പഴവുംകൊടുത്തു. അതുകൊണ്ടുതന്നെ "സകല ശുകകുലവിമലതിലകിതകളേബര" യായ ആ സാരസ്യ പീയൂഷസാരസർവസ്വം തൃപ്തിപ്പെട്ടു നമ്മുടെ കവികളാകട്ടെ അവരുടെ ആജ്ഞ അനുസരിക്കുന്ന കിളിക്കുഞ്ഞുങ്ങൾക്ക് ആമവടയും, ലാഡുവും, റൊട്ടിയും മിഠായിയും ലമനേഡും കൊടുത്തശേഷം ചാരുകസേരയിലിരുത്തി സെല്യൂട്ടുചെയ്താലും അവ സംതൃപ്തിയെ പ്രാപിക്കുന്നില്ലെന്ന് ഇക്കാലത്തെ കവിതാവിഷയത്തിലുള്ള അത്ഭുതപ്രയോഗങ്ങൾ വെളിപ്പെടുത്തുന്നു. ഹാ! കവിതാദേവതേ! പ്രകൃതിയാൽ ആജ്ഞപ്തയായ പരിവർത്തന ത്തിനു നീ മാത്രം അധീനയാകാതെ പിന്മാറി നില്ക്കയാണോ? ഇല്ല . പരിവർത്തനാധീനയായതുകൊണ്ടായരിക്കണമല്ലൊ സാക്ഷാൽകവിതയ്ക്ക് ഇത്ര ശോച്യമായ അവസ്ഥ നേരിടേണ്ടി വന്നത്.

 പ്രകൃതത്തിൽ പ്രവേശിക്കാം. പാടത്തിൽ വിളഞ്ഞുകിടക്കുന്ന നെൽപ്പന്തിയുടെ മേലറ്റം, അതാവതു കതിർക്കുല കൊത്തുന്ന തത്ത ചെമ്പകശ്ശേരി രാജാവന്റെ കല്പന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/283&oldid=164269" എന്ന താളിൽനിന്ന് ശേഖരിച്ചത്