" ഉറ്റുടനേ ഓട്ടനോടിയുപ്പിടാകയും കടന്തു |
എന്നു ചോദിച്ചതിനു്,
"കണ്ടാൽ തിരിയാതോടാ, കൽക്കെട്ടും ചിറാമ്പികളും |
എന്നായിരുന്നു ഉത്തരം . ദൂത,പിള്ളയുടെ മുന്പാകെ എത്തിയശേഷം പിള്ള വിവരം ചോദിച്ചു. അനന്തരം,
"ഓട്ടൻതാനെന്നു-കേട്ടപോതിലേ |
രാജഭക്തിയാൽ രാജദൂതനേക്കണ്ടു ഞെട്ടി എഴുനേല്ക്കയും ഉടനേ ഇരുകയ്യുംകൊണ്ട് വസ്ത്രാഗ്രത്തെ ഉയർത്തി അതിൽ നീട്ടുവാങ്ങി ഉറ്റുനോക്കുകയും ചെയ്ത എട്ടുവീട്ടിലെ ഈ പിള്ള രാജദ്രോഹിയാണോ? എട്ടുവീട്ടിൽ പിള്ളമാരെല്ലാം രാജദ്രോഹികളായിരുന്നുവെന്നു് വിചാരിച്ചുകൂട. ഏതാനും പേർ രാജവംശത്തെ ദ്രോഹിക്കയും അവർ അതിന്റെ ഫലം അനുഭവിക്കയും ചെയ്തു. പിള്ളമാരുടെ രാജഭക്തിയെ കാണിക്കുന്നവയായി ഇനിയും പല പാട്ടുകളും ചില നീട്ടുകളും ഞാൻ കേൾക്കുകയും കാണുകയും ചെയ്തിട്ടുണ്ടു്.
തെക്കേ ദിക്കിൽ പ്രസിദ്ധമായ കണിയാകുളത്തു പോരുപാട്ടു്, ഘോരമായ ഒരു യുദ്ധത്തിന്റെ വിവരണമാണു്. ക
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.