താൾ:Malayalathile Pazhaya pattukal 1917.pdf/250

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൩൫ രാജദ്വേഷത്തെക്കൊണ്ടു ഛേദിക്കുമുടവാളാൽ ദ്വേഷിപ്പാനൊരു മൂലമില്ലാതിരിക്കുന്നു ദ്വേഷിക്കുമുടവാളാൽ രൂപത്തെ കാൺകിലെന്നെ" ഇത്യാദിമറുപടിപറകയും ചെയ്യുന്നു.അനന്തരം കൗസല്യാ ദികൾ പല പഞ്ചതന്ത്രങ്ങൾ പറഞ്ഞു സീതയെ ഒരുവിധം സമ്മതിപ്പിക്കുകയും,കൗടില്യരഹിതയായ ആ രാജന്യവധുവി നോട് ഈ വിധം സത്യംചെയ്കയും ചെയ്യുന്നു. "നിന്നാണെൻ നിന്നെച്ചതിച്ചീടുവാൻ നിനച്ചില്ലേ ഇന്തിരൻ പതിയാണെൻ ശങ്കരൻകഴലാണെൻ ഈരേഴുലോകത്താണെൻ മൂർത്തികൾ മൂവരാണെൻ ബ്രഹ്മാവും വിഷ്ണുവാണെൻ അച്ഛന്റെ തൃക്കാലാണെനൻ വേട്ട ഭർത്താവിനാണെൻ ഞങ്ങളിൽ മൂവരാണെൻ അല്ലിത്താർശരനാണെൻ നിന്നാണെൻ മകളാണെൻ ഓമനമകനെന്റെ ലക്ഷമണൻ സുതനാണെൻ ഭരതശത്രുഘ്നന്മാർ ഇരുവർ പുത്രരാണെൻ നിന്നാണെൻ നിന്നെച്ചതിച്ചീടുവാൻ നിനച്ചില്ലേ.' സാധുശീലയായ സീത ഇതു വിശ്വസിച്ച് ഒരു വിധം സമ്മതിക്കുന്നു. ഉടനെ ചിത്രമെഴുതാനുള്ള ഉപകരണങ്ങളെല്ലാം സുമിത്ര കൊടുക്കുന്നു. അനന്തരം സീത ഇങ്ങനെ ധ്യാനിച്ചു കൊണ്ട് ശ്രീരാമൻ ഇരിക്കുന്ന മണിപീഠത്തിന്റെ കീഴ്ഭാഗത്ത് എഴുതുന്നു.

  • "ഭൂമിയുമാകാശവുമെനിക്കു തുണചെയ്ത

പാലാഴിവർണ്ണൻ പരമേശനും തുണചെയ്ത കടലും ഭഗീരഥൻ എനിക്കു തുണചെയ്ത"

  • ഇവടെ ചേർത്തിട്ടുള്ള മറ്റു പല പഴയ പാട്ടുകളിലും എന്ന പോലെ ഈപാട്ടിലും കാണപ്പെടുന്ന അബദ്ധങ്ങൾക്കു ഞാൻ ഉത്തരവാധിയല്ല.

(ഗ്രന്ഥകർത്തം)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/250&oldid=164257" എന്ന താളിൽനിന്ന് ശേഖരിച്ചത്