താൾ:Malayalathile Pazhaya pattukal 1917.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൦


ടിന്റെ തെക്കുകിഴക്കുഭാഗം അവരുടെ അധീനത്തിലായിരുന്നുവെന്നുള്ളതിലേയ്ക്കു് ചില ലക്ഷ്യങ്ങൾ ഇപ്പൊഴുമുണ്ടല്ലോ.അക്കാലത്തു് ഈ രാജ്യത്തു് ബഹുമാനിക്കപ്പെട്ടിരുന്ന ഒരു നായക്കരാജാവിന്റെ കഥയായിരിക്കണം ഇതു്. മധുരാപട്ടണത്തിൽക്കൂടി ഒഴുകുന്ന വൈകയാറ്റിന്റെ കരയിലായിരുന്നു കഥാനായകന്റെ മാതാവിന്റെ വസതി. അതിനാലായിരിക്കണം വയ്യക്കരത്തായാരായതു്. ഈ കഥയ്ക്കു വിഷയീഭൂതമായ ആ പഴയ പാട്ടിന്റെ ഒരംശമാണ് താഴെ കാണുന്നതു്.

"കരത്തിൽ മാനും മഴുവും തരിത്തയ്ങ്കരൻ

വനത്തിൽ കളിത്തങ്കാനരൂപമതാകവേ
കരുണയൊടു മലമകളും കരിണിയതാക വടിവൊടു ചമഞ്ഞു
മനതുയരെക്കളിത്തുയിരാകവേ വിളയാടുന്നാൾ;
തിരിച്ച പഞ്ചശരത്താൽ കളിത്തപോതുമയാൾക്കു
തിരുവയറ്റിലന്നു കരി ഉണറുറ്റനാൾ,
തിഠമൊടനരളാലെ വനമതിലന്ന വ-
ന്നഴകൊടു പുറന്തന ചെൽവനേ

കരിപോലെ മുകമഴകായവ ... ... ..." ഇത്യാദി.

അഞ്ചുതമ്പുരാൻപാട്ടു് തിരുവിതാങ്കോട്ടു ചരിത്രസംബന്ധമായ ഒരു നല്ല പ്രമാണമാണു്. സഹോദരന്മാരായ അഞ്ചു തമ്പുരാക്കൻമാർ തങ്ങളിൽ പിണങ്ങി "കുത്തും കൊലയും" എന്ന നിലയിലായപ്പോൾ വലിയതമ്പുരാൻ സമാധാനപരിപാലനത്തിനും അവകാശസ്ഥാപനത്തിനുമായി കഴക്കൂട്ടത്തുപിള്ളയുടെ സഹായം ആവശ്യപ്പെടുകയും അദ്ദേഹം കല്പനയനുസരിക്കയും ചെയ്തതാണു് ഇതിലെ കഥാവസ്തു. രാജാവു് കഴക്കൂട്ടത്തേയ്ക്കു് "ഓട്ടനെ, അതാവിതു് ഓട്ടക്കാരനെ-ദൂതനെ- അയക്കുന്നു. അവൻ ഉപ്പിടാകയും (ഉൾപ്പിടാക)വഞ്ചിയൂരു വയലിലേ ഓലയമ്പലവും, കുറെവടക്കുള്ള പാതിരിക്കരിയും പട്ടമേലായും, കടന്നു് തിരുവന്തപുരത്തു നിന്നു് എട്ടു നാഴിക ദൂരമുള്ള പാങ്ങപ്പാറ എന്നസ്ഥലത്തു് എത്തുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/25&oldid=206676" എന്ന താളിൽനിന്ന് ശേഖരിച്ചത്