താൾ:Malayalathile Pazhaya pattukal 1917.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


യ്യനരയൻപാട്ടു്, ചിത്തിരപുത്തിരനയനാർപാട്ടു് (ൟ പാട്ടിനെ തമിഴിലോട്ടു തള്ളുകയല്ലേ വേണ്ടതു് ?) കൃഷിപ്പാട്ടു്, നീരുഴിച്ചിൽപ്പാട്ടു്, കൊൻേറവേന്തൻപാട്ടു്, ഗുണദോഷവാക്യം, നായാട്ടുപാട്ടു്, യാത്രകളിപ്പാട്ടു്, ഐവർകളിപ്പാട്ടു്, കൈപ്പിഴപ്പാട്ടു്, അമ്പിളിയമ്മാവൻപാട്ടു്, തിരുവാതിരപ്പാട്ടു്, വെരതപ്പാട്ടു്, കുറത്തിപ്പാട്ടു്, രാമപുരപ്പാട്ടു്, പുനങ്കളിപ്പാട്ടു്, അമ്മാനപ്പാട്ടു്, സൎപ്പപ്പാട്ടു്, തീയാട്ടുപാട്ടു്, ശാസ്താംപാട്ടു്, ശിവാലയപ്പാട്ടു്, പുള്ളോൻപാട്ടു്, വള്ളോൻപാട്ടു്, മലമപ്പാട്ടു്, പാനകളിപ്പാട്ടു്, ആണ്ടിക്കൂത്തുപാട്ടു്, ഹംസപ്പാട്ടു്,( ഇതിനു അധികം പഴക്കം കാണുന്നില്ല.) കിളിപ്പാട്ടു്, അളിപ്പാട്ടു്, തുള്ളപ്പാട്ടു്, വള്ളപ്പാട്ടു്, കോളരിപ്പാട്ടു്, കോനാർപാട്ടു്, പെരുമ്പട്ടിപ്പാട്ടു്, കൃഷ്ണപ്പാട്ടു്, കറിപ്പാട്ടു്, അല്ലെങ്കിൽ കറിശ്ലോകം ( ഇതിൽ പല പിരിവുകളുമുണ്ട്. ഗണപതി, സരസ്വതി, ശരളി, ചോദ്യം, ചികിത്സ, കറിവക, ചേട്ടത്തിവിളമ്പു്, ചിത്തിരം (ചിത്രം ) കുറിപ്പു്, തല്ലുകവി ( കവിക്കുമാത്രമല്ല ഇതു പാടുന്നവൎക്കും തല്ലുകിട്ടിയെന്നുവരാം.) ഇവയും പേരറിയാൻ പാടില്ലാത്ത മറ്റു പല പാട്ടുകളും പലയിടങ്ങളിലും നടപ്പുണ്ടു്.

പോൎട്ടുഗീസുകാർ തേവലക്കര ക്ഷേത്രത്തെ കൊള്ളയിട്ടകഥയേ വിവരിക്കുന്ന ഒരു പാട്ടു് മദ്ധ്യതിരുവിതാംകോടിന്റെ ദക്ഷിണഭാഗത്തു നടപ്പുള്ളതായറിയുന്നു.

ആറ്റിങ്ങൽ റാണിയുമായി ഡച്ചു്, പോർട്ടുഗീസു്, ഇംഗ്ലീഷ് മുതലായ വിദേശീയന്മാൎക്കുണ്ടായിരുന്ന ഇടപാടുകളിൽ പലതും പല പഴയ പാട്ടുകൾക്കും വിഷയങ്ങളായി തീൎന്നിട്ടുണ്ടു്.

തമ്പുരാൻപാട്ടിനു് ഉലകുടെപെരുമാൾപാട്ടു് എന്നുകൂടി പേരുള്ളതായികാണുന്നു. വയ്യക്കരത്തായാരുടെ മകനായ കഥാനായകന്റെ ധീരോദാത്തതയാണ് കവിതാവിഷയം. മധുരയിൽ നായകന്മാരുടെ പ്രാബല്യകാലത്ത് തിരുവിതാംകോ

  • ൨*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/24&oldid=206614" എന്ന താളിൽനിന്ന് ശേഖരിച്ചത്