താൾ:Malayalathile Pazhaya pattukal 1917.pdf/225

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൧൦

കർത്താവു് നാഗപുരത്തു പ്രവേശിച്ചു് അവിവാഹിതയായ രാജപുത്രിയെത്തന്നെ പിടിച്ചു വായനക്കാരുടെ മുൽപിൽ തള്ളുന്നു. താൻ താരുണ്യദസയായ പ്രാപിച്ചിട്ടും പരിഗ്രഹീതയായില്ലല്ലെം എന്നു ചിന്തിച്ചു വിലപിച്ചുകൊണ്ടാണു് ആ രാജന്യവിലാസിനിയുടെ പുറപ്പാടു. സവയസ്യകളിൽ അവൾ ഒരുപ്രകാരത്തിലുള്ള അസൂയയും ഇടയ്ക്കിടെ പ്രകടിപ്പിക്കുന്നുണ്ടു്. പ്രായാനുരൂപമായ ഭർത്തൃലാഭമുണ്ടാകാഞ്ഞതിനാൽ താൻ നിർഭാഗ്യവതിയാണെന്നും തന്റെ ജന്മം നാഗപുരത്തിനു നാശഹേതു തന്നെയെന്നും അവൾ സ്വയമേവ തീർച്ചയാക്കിക്കൊണ്ടു് തലയിലെഴുത്തിനെ കുറ്റംപറയുന്നു. സന്താപസന്ദർഭങ്ങളിൽ സമാധാനപ്പെടാൻ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളംരം തലയിലെഴുത്തുവിദ്യ എത്രയെത്ര ചെറുപ്പക്കാരെ ഇപ്പോഴും അലസന്മാരാക്കിപ്പോരുന്നുണ്ടു്! രംവിധം പലരുടേയും അഭിവൃദ്ധിമാർഗ്ഗങ്ങളെ പ്രതിബാതിക്കുന്നു രം സമ്പ്രദായം ഇത്ര ദീർഘകാലമായി ഇവിടെ നിലനില്ക്കത്തവണം വേതൂന്നിപ്പിടിക്കാൻ കാരണംഭൂവിശേഷംതന്നെയാണു് . രം തലയിലെഴുത്തു നാഗകന്യകയെ ഉൽക്കുലയാക്കാഞ്ഞതു് നാഗപുരത്തു് ബാല്യവിവാഹം നിർബ്ബന്ധിതമല്ലാതിരുന്നതാനാലായിരിക്കണമല്ലൊ. പുരാണകാലങ്ങളിൽതന്നെയും ഭാരതവർഷത്തിൽബാല്യവിവാഹം നടപ്പില്ലായിരുന്നുവെന്നു സീത ,ദമയന്തി, ശകുന്തള , ദ്രൌപദി മുതലായവ വിശിഷ്ടസ്ത്രീകളുടെ ചരിത്രങ്ങൾ തെളിക്കുന്നുണ്ടു്. എന്നാൽ അനന്തരകാലങ്ങളിൽ അനസ്യൂതമയുണ്ടായിക്കൊണ്ടിരുന്നു യുദ്ധങ്ങളും ജൂവനാളങ്ങളും മറ്റുംക്കൊണ്ടു് രാജ്യം അലങ്കോലപ്പെടുകയും സ്ത്രീകൾക്കു നിവൃത്തിയുള്ളടത്തോളം രക്ഷകർത്താകന്മാരെ കലേകൂട്ടി സമ്പാദിച്ചുവയ്ക്കാനുള്ള രം വിദ്യ അംഗീകൃതയാകയും ചെയ്തിരിക്കണമെന്നുള്ള പണ്ഡിതപക്ഷത്തിൽ ചിലന്യായളില്ലെന്നില്ല. എന്നാൽ കോരളത്തിലെ പുരാതനനട










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/225&oldid=164249" എന്ന താളിൽനിന്ന് ശേഖരിച്ചത്