താൾ:Malayalathile Pazhaya pattukal 1917.pdf/224

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൦൯ യി വഴിയിൽ കിടന്നുവെന്നും അവർ തങ്ങളിൽ കുറെ വാഗ്വാദങ്ങളും മറ്റും ഉണ്ടായ ശേഷം യാഥാർത്ഥമറിഞ്ഞു് ഇര വരും പിരിഞ്ഞുവെന്നും മറ്റും ഭാരതം കഥയിൽ നിന്നു് മാവാരതക്കാരൻ കേട്ടിരിക്കാം. ഇതൊക്കെ അയാൾ കൂട്ടിച്ചേർത്തപ്പോൾ "അഞ്ചിലുമിളയവൻ" ആയ "കുഞ്ചുപീമൻ" "വഴമേറ്റു്" വഞ്ചിയിൽ നാഗപുരത്തേയ്ക്കു ഒഴുക്കപ്പെട്ടതായും അനന്തരം നാഗകന്യകയെ ആ വിദ്വാൻ മാലയിട്ടതായും കുറേനാൾ കഴിഞ്ഞു കുരുനാട്ടിലേയ്ക്കു യാത്രതിരിച്ച "കെതകൊണ്ടെടുത്തെന്നെ കളക പീമാ"എന്നു അപേക്ഷിക്കുയും ചെയ്തതായും പിന്നീടു് അവർ അന്യോന്യം അറിഞ്ഞു പിരിഞ്ഞതായും മറ്റും വിവരിക്കുന്ന ഒരു കഥയുണ്ടായിയെന്നേയുള്ളൂ.

           ഇനി പാട്ടിനെയൊന്നു പരിശോധിക്കാം. ആദ്യമായി നാഗപുരമാണു വായനക്കാർക്കു പരിചയപ്പെടുന്നതു്. എന്നാൽ നാഗപുരം എന്ന പേരല്ലാതെ അതിനെ സംബന്ധിച്ച യാതൊന്നും വെളിപ്പെടുത്തുന്നതായി കാണുന്നില്ല . ബ്രട്ടീഷ് മലബാറിലെ ഭാരതപുഴയ്ക്കപ്പുറം രാജ്യമില്ലെന്നു വാശിപ്പിടിച്ചു  വാദിച്ച നമ്പൂരിയുടെ കൂട്ടുകാരനല്ല മാവാരതകർത്താണെന്നു തീർച്ച തന്നെ. പക്ഷേ തിരുവനന്തപുരത്തെ കോട്ടയുടെയോ സാമൂതിരിയുടെ കൊട്ടാരത്തിന്റേയോ തൃശ്ശിവപേരൂർ  വടക്കുന്നാഥ ക്ഷേത്രത്തിന്റേയോ പകർപ്പുകളെഴുതി നാഗപുരത്തു സ്ഥാപിക്കാൻ ഒരുങ്ങാത്ത ആ വിദ്വാൻ  അരസികനാണെന്നു ചിലർ  പറഞ്ഞേയ്ക്കാ

അവിടെ പ്രാകാരകുഡ്യങ്ങളും കേളീസൌധങ്ങളും നാടകശാലകളും സഞ്ചാരവീഥികളും ഉള്ളതായി മാവാരതക്കാരൻ രേഖപ്പെടുത്തിയിട്ടില്ലെന്നുള്ള ഏകകാരണത്തിന്മൽ നാഗപുരത്തെ തരംതാഴ്ത്തുന്നതു് അന്യായമായിരിക്കാം. മാവാരത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/224&oldid=164248" എന്ന താളിൽനിന്ന് ശേഖരിച്ചത്