താൾ:Malayalathile Pazhaya pattukal 1917.pdf/223

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൦൮

അവയുടെ പ്രതിരുപങ്ങളേയും പൂജിച്ചുപോരുന്നു സാക്ഷാൽ നാഗപുരമായ മലയാളഭൂമിയിൽ ഈ കഥ നടന്നുവെന്നു കരുതുന്നവരേയും ഇടയ്ക്കിടെ കണ്ടേയ്ക്കാം. പക്ഷേ സർപ്പങ്ങൾ പ്രജകളും സർപ്പരാജൻ ഭരണകർത്താവും ആയ ഒരു നാട്ടിൽ ഈ കഥ നടന്നതായിട്ടോ ഒരുപാമ്പിൻകുഞ്ഞിനെ ഭീമൻ ഭാർയ്യയാക്കിയതായിട്ടോ വ്യാഖ്യാനിക്കുന്നവരോടു സമാധാനം പറയേണ്ടതു് എന്താണു്? മദ്ധ്യനൻഡ്യയിലെ അമരാവതി പട്ടണത്തിൽ മിസ്റ്റർ ശങ്കരൻനായരുടെ ആദ്ധ്യക്ഷത്തിൽക്രൂടിയ കാൺഗ്രസ്സിനെപ്പറ്റി മേൽപ്പറയപ്പെട്ട വിദ്വാന്മാരുടെ പിൻഗാമികൾ ഒരുകാലത്തു വിവരിക്കയാണെങ്കിൽ കാൺഗ്രസ്സ് യോഗം ഇന്ദ്രനഗരിയായ സാക്ഷാൽ അമരാവതിയിൽ കൂടിയിട്ടുണ്ടെന്നും അന്നു ശങ്കരൻ എന്നു തിരുനാമമുള്ള ശ്രീപരമേശ്വരനാണു് ആദ്ധ്യക്ഷ്യയം വഹിച്ചതെന്നും, നായർ എന്നതു-നായകർ-നായകൻ-അതായതു്-സാക്ഷാൽ ലോകനായകൻ തന്നെയാണെന്നും വ്യാഖ്യാനിക്കിലെന്നു് എങ്ങനെ തീർത്തുപറയാം? എന്നാൽ മാവാരതത്തെപ്പറ്റി പറയുമ്പോൾ ഈ ന്തലാമാലകൾ ഒന്നും ഓർത്തിട്ടു കാര്യയ്യമേയില്ല. ഡങ്കൻ സായ്പിന്റെ ഇൻഡ്യാഭൂമിശാസ്ത്രമോ സിങ്ക് ളയർധ്വരയുടെ ഇൻഡ്യാ ചരിത്രമോ മാവാരതക്കാരൻ സ്വപ്നത്തിൽപോലും സ്മരിച്ചുകാണുകയില്ല. ദുർയ്യോധനൻ ഭീമനു വിഷം കൊടുക്കയും അനന്തരം അദ്ദേഹത്തെ കെട്ടി ഗംഗയിൽ ഇടുകയും ചെയ്തുവെന്നും അദ്ദേഹം ഒഴുകിനാപുരത്ത് എത്തിയെന്നും അവിടെവെച്ചു് ഉരഗദംശനത്താലുള്ള വിമേറ്റു് മുൻവിഷം നശിച്ചവെന്നും അർജ്ജുനൻ തീർത്ഥസ്നാനത്തിനായി പോയയവസരത്തിൽ അദ്ദേഹം ഉലൂപിയെന്നൊരു നാഗസ്ത്രീയെ പ്രിയതമയായിസ്വീകരിച്ചുവെന്നും ആ വധുവിൽ അദ്ദേഹത്തിനു് ഇരാവാൻ എന്നൊരു പുത്രനുണ്ടായി എന്നും കൽഹാരപുഷ്പഹരണത്തിനായി ഭീമൻ പോകുമ്പോൾ ഹനുമാൻ ഒരു മരഞ്ചാടിക്കിഴവനാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/223&oldid=164247" എന്ന താളിൽനിന്ന് ശേഖരിച്ചത്