താൾ:Malayalathile Pazhaya pattukal 1917.pdf/220

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൦൫

ർപ്പെടുത്തിയ പാർലമെന്റ് ഉദാസീനമായി കഴിഞ്ഞുകൂടുന്നില്ല . പലകാര്യങ്ങൾ അവിടെ കടന്നു വീഴുകയും അവ പല രൂപാന്തരങ്ങളോടുകൂടി വെളിയിലിറങ്ങി കരുനാട്ടിലെത്തി കുഞ്ചുപീമന്റെ നേരെ കയറുകയും ചെയ്യുന്നു . അവകൊണ്ടുണ്ടാകാവുന്നഅപകടങ്ങളെ കുഞ്ചുപീമന്റെ സാമർത്ഥ്യം ഭഞ്ജനം ചെയ്യുന്നു. കുഞ്ചുപീമനെ കുടുക്കാൻ കാന്താരി വച്ച അനേക വലകൾ പൊട്ടുന്നു . ഇതുകൊണ്ടൊന്നും ആ അമ്മതമ്പുരാനു് അലംഭാവമില്ല. പണ്ടു് രാജന്യസ്ത്രീപുമാന്മാർ അവയുടെ അഹിതപക്ഷക്കാരെ ധ്വംസിക്കാൻ വല്ല യന്ത്രങ്ങളോ തന്ത്രങ്ങളോ സൃഷ്ടിക്കുന്നപക്ഷം അവയുടെ രഹസ്യം അറിഞ്ഞിരുന്നാൽ തന്നേയും ആ പക്ഷക്കാർ അവയ്ക്കധീനമായി ജീവനെ നശിപ്പിക്കാൻ സന്നദ്ധരാവുക പതിവായിരുന്നുപോൽ. ഈ പതിവിനെ അനാദരിക്കുന്നതു് അപമാനകരമായും കരുതിയിരുന്നുവത്രെ. ഈ ഏർപ്പാടു കാന്താരിഅമ്മതമ്പരാൻ മറന്നുകളഞ്ഞില്ല. കരുനാട്ടിലെ കാര്യക്കാരിയായ കാന്താരിയുടെ ശില്പകലാചാതുര്യയ്യത്തിന്റെ ഫലമായി ഒരു ഓടക്കുഴൽ ഒണ്ടാക്കപ്പെടുന്നു . ഈ കുഴലിനുള്ളിൽ ഒരു സർപ്പത്തിനെ അടച്ചു കുറതീർത്തു കരുനാട്ടിലേയ്ക്കയയ്ക്കുന്നു. ഒടക്കുഴൽ കണ്ട മാത്രയിൽ കുഞ്ചുതേവിയും മക്കളും അതിന്റെ രഹസ്യം ഗ്രഹിക്കുന്നു. എന്നാൽതന്നയെന്താ? കുഴൽ തിരിച്ചയയ്ക്കാമോ? ഇവർ ഉൽകൃഷ്ടരാജവംശത്തിലുള്ളവരല്ലെ? രാജധർമ്മഭ്രംശത്തിൽ ഭേദം ജീവനാശം തന്നെയെന്നു കുഞ്ചുതേവിയും കുഞ്ഞുങ്ങളും കരുതി . കുഞ്ചപീമന്റെ ജീവിതദശയുടെ അന്ത്യഘട്ടം ആസന്നമായതിനെയോർത്തു കുരുനാടു മുഴുവൻ മുറവിളിയായി . കുഞ്ചുതേവി മാറത്തടിച്ചും തൊഴിച്ചും കണ്ണീരുപൊഴിച്ചും വാവിട്ടലച്ചും നിലത്തുപതിച്ചും ഉരുണ്ടും ചേറണിഞ്ഞും മോഹാലസ്യപ്പെട്ടും ഒന്നുരണ്ടുനാൾ കഴിച്ചു. ഫലമെന്തു്? കുഞ്ചപീമൻ ഓടക്കുഴലൂതാൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/220&oldid=164244" എന്ന താളിൽനിന്ന് ശേഖരിച്ചത്