താൾ:Malayalathile Pazhaya pattukal 1917.pdf/219

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൦൪ നനകിഴങ്ങും നല്ല കിഴങ്ങുംതിന്നു അവിടെക്കുഞ്ചുതേവിയും മക്കളും പാർത്തു

കാന്താരിഅമ്മതമ്പുരാനു "ആലത്യക്കേടു കടുതാണെന്നും"മറ്റും വിവരിച്ചിരുന്ന തിരുവെഴുത്തു വായിച്ചിട്ടു് ആ അമ്മതമ്പുരാനെ "കണ്ണിച്ചീവനത്തോടെ " കാണാൻ പുറപ്പെട്ട കുഞ്ചപീമനും ചേട്ടന്മാരും തിരിയെ കരുാട്ടിലെത്തുന്നു. പൂമാലയും അവരുടെ പിറകേ കൂടുനിന്നുണ്ടു്. അങ്ങനെ അനേക ദിവസം കഴിയുന്നു. ഹതാശയായ കാന്താരിയമ്മ തമ്പുരാൻ ഇതിനിടയിൽ എന്തെല്ലാം കാട്ടിക്കൂട്ടിയിരിക്കുന്നുവെന്നു രൂപമില്ല. കരുനാട്ടലെ കാര്യയ്യങ്ങളെക്കുറിച്ചും ഒരു വിവരവുമില്ല. "ഉർവശികളിപ്പതിനടിപ്പതിനുരംഭ" ഇത്യാദി നിയോഗങ്ങൾ കൊണ്ടു് വീട്ടുകാര്യങ്ങൾ -അല്ല-കൊട്ടാരകാര്യങ്ങൾ സുമാറാക്കിയ രാവണനപ്പോലെ കുഞ്ചുപീമൻപൂമാലയെ വല്ലചില്ലറ ജോലികൾക്കായിചുമതലപ്പെടുത്തിയോ അതല്ല"അഞ്ചുപേരുഞങ്ങൾ പോയാലല്ലൊ, ആറുപേരുഞങ്ങൾ വരുമേയമ്മേ" എന്ന ളപഥത്തെ നിറവേറ്റിയതിന്റെ ശേഷം ആ വാരവിലാസിനിയയെ തിരിയെ കരുനാട്ടിലേക്കയച്ചോ, അതുമല്ല കാന്താരിഅമ്മതമ്പുരാന്റെ അടുക്കളയിലോ മറ്റോ വാളൻറിയരായിരുന്നു പാചകവൃത്തി പരിചയിപ്പിച്ചയച്ച അവളെ കുഞ്ചുതേവിയുടെ അടുക്കളയിലേയ്ക്കുതന്നെ പ്രമോഷൻചെയ്തു നിയമിച്ചോ എന്നുള്ള വിവരങ്ങളറിയാൻ ആഗ്രഹിക്കുന്നവർ പാഴൂർ കണിയാന്റെ പടിപ്പുരയിലേയ്ക്കുതന്നെ പോകേണ്ടിയിരിക്കുന്നു. " എനിക്കുകാന്തനില്ല രാമ! നീയിനിക്കുകാന്തനായ് ഭവിക്കവേണമംഗജാതുരയ്ക്കു സുന്ദരനന" ഇത്യാദി ശ്രീരാമനോടു കടന്നുകേറി കഥപറഞ്ഞുതുടങ്ങിയ ശൂർപ്പണഖയെപ്പോലെ വല്ല പൊടിക്കൈകളും കാണിക്കാൻ പൂമാല സന്നദ്ധയായോ എന്നും അറിയുന്നില്ല. ഏതൊക്കെയായാലും പാണ്ഡവരുടെ "വെനവാതം മുടിപ്പൻ "കാന്താരിഅമ്മതമ്പുരാൻ ഏ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/219&oldid=164242" എന്ന താളിൽനിന്ന് ശേഖരിച്ചത്