താൾ:Malayalathile Pazhaya pattukal 1917.pdf/217

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൦൨ ഞാനോ വെഴംകേറ്റി മരിപ്പിച്ചീടും വെഴമെവിടെയെന്നു പീമനുംകേട്ടു പരുവിരലിലെന്നു കന്നിയും ചൊല്ലി വെക്കംകെതകൊണ്ടൊന്നിടിച്ചു പീമൻ പെരുവിരലിനെ തല്ലിക്കളഞ്ഞു പീമൻ പോകാനായിപ്പീമൻ തുടങ്ങുമ്പോഴ് മോനെവിട്ടു കന്നി തടുത്തുവല്ലോ കേളും കേളുംമെന്റെയച്ഛനാരെ ഞാനുംകൂടിയിന്ന വരുന്നുണ്ടല്ലോ അല്ലങ്കിൽചുണപാതി തരികവേണം അപ്പം കുഞ്ചുപീമൻ മകനായിട്ടു് മൂന്നരയാനതന്റെ വെലംകൊടുത്തു കുഞ്ചുപീമനങ്ങു യാത്തിരായായ് അഞ്ചുതലയുള്ള നാഗവുമെന്നു കുഞ്ചുപീമനങ്ങു വഴിമുടക്കാൻ വന്നു വഴിതന്നിൽ കിടന്നുപാടെ അങ്ങോട്ടെനിക്കൊന്നു പോകണമന്നു് അങ്ങോട്ടേയ്ക്കു പോകവേണനെങ്കിൽ തലയറ്റമായ്പീമാ പോയിക്കൊൾക തലയറ്റമായ്പീമൻ നടന്നെന്നിട്ടും ഒടുങ്ങാതെയായ് കണ്ടു മടങ്ങിപീമൻ ... ... ... വാലറഠമായ് നോക്കി പോയിക്കൊൾക ... ... ... കെതകൊണ്ടെടുത്തെന്നെക്കളക പീമം കുഞ്ചുപീമൻ കോപം കൊണ്ടുവെക്കെ കെതകൊണ്ടെടുത്തിട്ടുമനങ്ങിയില്ല നീയാരെന്നു ചോദിച്ചടനെ പീമൻ നീയാരാന്നും ചോദിച്ചടനെനാകം അഞ്ചുംമുടിവച്ച പാണ്ഡവന്മാരിൽ

അഞ്ചിലിളയവനാം കഞ്ചുപീമൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/217&oldid=164240" എന്ന താളിൽനിന്ന് ശേഖരിച്ചത്