താൾ:Malayalathile Pazhaya pattukal 1917.pdf/211

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൯൬ അവരെ നിഗ്രഹിക്കാൻ ചില സ്ത്രീകൾ ഒരുങ്ങുന്നതുകണ്ട് അവരുമായി ചില സംഭാഷണങ്ങളുണാകുന്നു. അമ്മാനയാട്ടം മുതലായ ചില നേരം പോക്കുകൾ അവിടെ നടക്കുകയും ഒടുവിൽ പീമൻ ആ സ്ത്രീകളെ വധിക്കുകയും ചെയ്യുന്നു. ഒടുവിൻ കൂടിവരുന്ന രക്തധാര കണ്ടിട്ട് പാണ്ഡവന്മാർ കൊല്ലപ്പെട്ടവെന്ന് കാന്താരി കരുതി. ആ ശോണിത വാഹിനിയിൽ മുഴക്കി ആർത്തുപുളയ്ക്കുന്നു. നേരം പുലർന്നിട്ടും വാതൽ തുറക്കാത്തതിനാൽ പാണ്ഡവൻമാരെ കോല്ലാൻ നിയോഗിതകളായ വാര വിലാസിനികളെ കാന്താരി വിളക്കുകയും അവർക്കു കൊടുക്കാൻ ക്കാൻ നിശ്ചയിച്ചിരുന്നസമ്മാനങ്ങളുടെ വിവരം പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. കുഞ്ചുപീമൻ ഈ ഘോഷങ്ങൾ കേട്ടു വാതിൽ തുറക്കുന്നു. കാന്താരി ആഏാഭംഗത്തോടും ഭയസംഭ്രമങ്ങളോടും കൂടി കുഞ്ചുപീമന്റെ ദുഷ്ടകൃത്യത്തെ നിന്ദിക്കുന്നു. കോപാന്ധനായ പീമൻ മുൻപോട്ടടുക്കുന്നു. മൂത്തചേട്ടൻ തടുക്കുന്നു. പീമർ പിന്മാറി ചേട്ടന്മാരെയും പുമാലയേയും കൊണ്ടു കുരുനാട്ടുെത്തി കുഞ്ചുദേവിയെ വണങ്ങുന്നു.

നാഗകന്നിയെ മലയിട്ടെടം
നാഗപുരം വഴി നാഗകന്നി
അവളും ചിറയാളായിരിക്കല്ലോ           

... ... ... ഞാനുമൊരുകന്നി പുറന്നകൊണ്ട് നാഗപുരംനാടു മുടിഞ്ഞേപോയി എന്റതരത്തിലെ തോഴിമാരെല്ലാം മാതംതോറുമാടിക്കുളിപ്പോരുണ്ട് ഒന്നുംരണ്ടും ബാലരം പ്പെറ്റെടുപ്പോരുണ്ട് എനിക്കോ ഒരു മാല വിതിയുമില്ലാ

എന്റെ തലയിലെഴുത്താണല്ലോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/211&oldid=164234" എന്ന താളിൽനിന്ന് ശേഖരിച്ചത്