താൾ:Malayalathile Pazhaya pattukal 1917.pdf/209

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൯൪

നീട്ടുകൊടുക്കുന്നു. കുഞ്ചുപീമൻ ദൂതനെ യാത്രയാക്കുന്നു. അനന്തരം കരുനാട്ടിൽ പോകാൻ അമ്മയോടു് അനുമതി ചോദിക്കുന്നു. അമ്മ വിരോദം പറയുകയും ആ റാണി ഗർഭിണിയായിരുന്ന കാലത്തു് കാന്താരി കാണിച്ച കടുങ്കൈകളെ വിവരിക്കയും ചെയ്യുന്നു. കുഞ്ചുപീമൻ അമ്മയുടെ സമ്മതം ഒരുവിധം വാങ്ങീട്ടു് ചേട്ടമ്മാരേ യുംകൊണ്ടു കരുനാട്ടിലേയ്ക്കു തിരിക്കുന്നു . പിറ്റേദ്ദിവസം ഈ കുമാരന്മാർ വേഷപ്രച്ഛന്നന്മാരായി മാതാവിന്റെ മുൻപാകെ വന്നു ആഹാരം അർത്ഥിക്കുന്നു . പുത്രന്മാരെ പിരിഞ്ഞു വ്യസനാക്രാന്തയായ ആ രാജ്ഞി ആദ്യം കൊടുക്കുന്നു . "പീമ"ഉണ്ണുന്നതുകണ്ടു് വസതുതയറിഞ്ഞു് , ആനന്ദിച്ചു് അനുഗ്രഹിച്ച് അനുജ്ഞ നൾക്കുന്നു . തിരിയെ വരുന്നതുവരെ ചില കാര്യങ്ങളിൽ തനിക്ക് പ്രത്യേകവകാശം വേണമെന്നു കഞ്ചപീമൻ ചേട്ടന്മരെ അറിയിച്ചിട്ടു യാത്രതുടരുന്നു . പാണ്ടവരെ അപായപ്പെടുത്താൻ കാന്താരി വഴിയിൽ തയാറാക്കിയിരുന്ന സൂത്രങ്ങളിൽ ഓരോന്നു കണ്ടുതുടങ്ങുന്നു . ആദ്യം ലഹരിസാധനങ്ങൾ കൊടുത്തു മയക്കിനിറുത്തിയിരുന്ന ഒരു മദയാനയെ കാണുന്നു . അതിനെ വഴിയിൽ നിന്നു മാറ്റാൻ കുഞ്ചപീമൻ ആനക്കാരനോടാവശ്യപ്പെടുന്നു . അവൻ അനുസരിക്കുന്നില്ല. പീമനാകട്ടെ ഗദകൊണ്ടു് ആനയെ കോരിയെടുത്തു കളയുന്നു . ആന ചത്തുപോവുകയും പാണ്ടവന്മാർ യാത്രതുടരുകയും ചെയ്യുന്നു. കുറെ കഴിഞ്ഞപ്പോൾ വഴിയമ്പലം , വഴിക്കിണറു് , ഊട്ടുപുര എന്നിവ കാണുന്നു . പൂമന്റെ ഗദാസ്പർശത്താൽ അമ്പലം തകരുന്നു . പിന്നീടു പീമൻ പാലത്തിൽ കയറുകയും അതു് ചുവടു പറിഞ്ഞു ആറ്റിൽ വീഴുകയും ചെയ്യുന്നു . പീമൻ ആ പാലത്തെ കാന്താരിയുടെ കൊട്ടാരവാതുക്കലേയ്ക്കെറിയുകയും അതുചെന്നു വീണതു് പീമന്റെ ആഗമാനലക്ഷ്യമായി കാന്താരി കരുതുകയും ചെയുന്നു . അന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/209&oldid=164231" എന്ന താളിൽനിന്ന് ശേഖരിച്ചത്