താൾ:Malayalathile Pazhaya pattukal 1917.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


യിൽ കയറ്റാൻ ഈ അനന്തിരവൎക്കവകാശമില്ല. അല്പം മുമ്പെ വേലായുധനാന പിണങ്ങിയപ്പോൾ കവിതാദേവിയേ ഉരുട്ടിയുണൎത്തിയ കവികളുടെ കൂട്ടുകാർ പഴയകാലത്തും ഉണ്ടായിരുന്നിരിക്കാം. അവരിൽതന്നെ പലൎക്കും യഥാൎത്ഥകവിത്വം ഉണ്ടായിരുന്നുവെന്നും വരാം.

യഥാൎത്ഥസംഭവങ്ങൾ കവിതാവിഷയങ്ങളായി തീൎന്നിരുന്നില്ല; എന്നാൽതന്നെയെന്താണ്? പുരാണകഥാവിവരണങ്ങളിൽ നിന്നു് ചരിത്രകാൎയ്യങ്ങളേ പണിപ്പെട്ടു വേർതിരിച്ചെടുക്കരുതോ? നിശ്ശേഷമില്ലാത്തതിൽ ഭേദം അല്പമെങ്കിലും കിട്ടുന്നതാണല്ലോ? പക്ഷേ യുക്തിസ്ഫുടംകൊണ്ടു മാറ്റുകയറ്റുമ്പോൾ ശോഷിച്ചു മാറ്റുമാത്രം ശേഷിച്ചുവെന്നുവരാം. ഏതായാലും, പ്രത്യക്ഷമായിട്ടല്ലെങ്കിലും നമ്മുടെ പൂൎവികന്മാർഅവരറിയാതെ തന്നെ ചില ചരിത്രവിവരസ്വത്തുക്കൾ നമുക്കായിട്ടു സമ്പാദിച്ചുവെച്ചു. അതു് പ്രകൃതിയുടെ നിർബ്ബന്ധപ്രകാരം സംഭവിച്ചുപോയി എന്നുതന്നെ വിചാരിക്കാം.

മലയാളത്തിൽ പലയാവശ്യങ്ങൾ പ്രമാണിച്ചും അല്ലാതേയും പലയവസരങ്ങളിലായി അനേകം ഗദ്യപദ്യഖണ്ഡങ്ങൾ ഉണ്ടായിട്ടുണ്ടു്. പഴയ ഗദ്യവിഭാഗം, ദേവസ്വങ്ങളുടേയോ രാജസ്വങ്ങളുടേയോ റിക്കാർട്ടുകളായ ഉടമ്പടികൾ, ഗ്രന്ഥവരികൾ, ഇത്യാദി ചില ഓലപ്രമാണങ്ങളേയും; താമ്രശിലാശാസനങ്ങളേയും മാത്രമാണു് പ്രധാനമായി അവലംബിച്ചു കാണപ്പെടുന്നതു്. പദ്യങ്ങളോ ആ വിധമല്ല. ഇവയിൽ ഏതു കാലത്തേ മനുഷ്യൎക്കും അനുകരണീയങ്ങളായ സദ്ഗുണങ്ങൾ മൂൎത്തീകരിച്ചിട്ടുള്ള നളൻ, ശ്രീരാമൻ, ധൎമ്മപുത്രൻ മുതലായ പുരാണപുരുഷൻമാരുടെ കഥകൾ; തച്ചോളി ഉദയനൻ തുടങ്ങിയ വീരൻമാരുടെ ചരിത്രങ്ങൾ; ഇരവിക്കുട്ടിപ്പിള്ളപ്പോരു് ആദിയായ ഭയങ്കരയുദ്ധവിവരണങ്ങൾ; ഉമയമ്മപ്പാട്ടു മുതലായ ഋതുപ്ര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/19&oldid=205914" എന്ന താളിൽനിന്ന് ശേഖരിച്ചത്