താൾ:Malayalathile Pazhaya pattukal 1917.pdf/179

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൪


              ഒരു ഒരുക്കം.

തെക്കേൻറച്ചി വടക്കേച്ചെൻറു
    തെക്കേപ്പെരയും പൂട്ടിയെടുത്തു
    വലിയമതിലും മീതേചാടി
    പുന്നക്കായും തൊട്ടുപെരട്ടി
    പന്നത്തലയും കോതിമുടിച്ചു . . . . . . . . .

ഇത്യാദി.

           ഒരു ചോദ്യം.

നമ്മുടാനീയാ----തർമ്മാപുത്രാ
    നീയൊണ്ടൊ---തർമ്മാഞ്ചെയൂ . . . . . . .

ഇത്യാദി.

       ചോദ്യത്തിനു ചോദ്യം.

 മണക്കിണതെന്തേരു്? മണക്കിണ പുഴവല്യോ?
    പുഴുവെങ്കിൽ ചൂടൂല്യോ? ചുടിണ കുടയല്യോ?
    കുടയെങ്കിൽ കെട്ടൂല്യോ? കെട്ടിണവീടല്യോ?
    വീടെങ്കിൽ മേയൂല്യൊ? മേയിണ പയുവല്യോ?
    പയുവെങ്കിൽ ചൂററൂല്യോ? ചുററിണചെക്കല്യൊ?
    ചെക്കെങ്കിലാട്ടൂല്യോ? ആട്ടിണപാമ്പല്യൊ?
    പാമ്പെങ്കിലെരയ്ക്കൂല്യൊ? എരക്കിണകടലല്യൊ?
    കടലെങ്കിമിന്നൂല്യൊ? മിന്നിണവാളല്യൊ?
    വാളെങ്കിൽവെട്ടൂല്യൊ? വെട്ടിണപോത്തല്യൊ?
    പോത്തെങ്കികെട്ടൂല്യൊ? കെട്ടിണപെണ്ണല്യൊ?............

ഇത്യാദി.

 കഴിഞ്ഞ കാര്യം.................

പോയാണ്ടിലെക്കൊരു പോയത്തംപററിയെ
    പാച്ചോറും വച്ചേച്ചു പയങ്കഞ്ഞി മോന്ത്യേ
    ഞാനുമെൻറളിയേനും കോട്ടയിൽപോയേ
    അവിടോച്ചെൻറളിയനെ പേമൂക്കൻതൊട്ടേ
    അവിടത്തെവെഴ്ഴാരി അവിടെയില്ലാഞ്ഞേ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/179&oldid=164223" എന്ന താളിൽനിന്ന് ശേഖരിച്ചത്