താൾ:Malayalathile Pazhaya pattukal 1917.pdf/178

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൩

നിങ്ങളെ മക്കളെ കാതതു കുത്തിനാച്ചനെ
    നിങ്ങളെമക്കളെ കല്യാണം കയിച്ചിനാച്ചനെ
    എന്റെ ഓമനാച്ചനെ........................................

            വേറൊരു രാമായണം

ചീരാമനും എച്ചണനും പീന്നെററണ്ടു കിണാഞ്ചമ്മാരും
    ... ... ... ... ...
    ചീതാപിറന്തമൂലം ലങ്കൈനാടു മുടിഞ്ചേപോയീ
    അന്നേരം നിയ്പതൊണ്ടു തിരിരാമൻ പകവാനും
    ലച്ചണനനിയനും വേടർകുലം ചമഞ്ഞുനിന്നു
    തിരിരാമൻ പകവാനും ചീതയിരിക്കും മണിമവുടം
    ... ... ... ...
    മാനങ്ങേറിക്കളിച്ചിണ ചീതകണ്ടു കൊയിമുയുത്തു
    ... ... ... ...
    ഇമ്മാനീനെപ്പുടിച്ചെങ്കി കളികണ്ടങ്ങിരിക്കല്ലൊ
    ... ... ... ...
    പുള്ളിമാനൊട്ടല്ലചീതേ മറുമാനൊട്ടാണുപെണ്ണേ
    ... ... ... ...
    ചീതപെണ്ണതുകേട്ടു പറഞ്ഞുവല്ലൊ
    പറുത്താവു പറയിണോരു വറുമം നാനിങ്ങറിഞ്ഞു
    കൊട്ടയിട്ടു മൂടിവച്ചു നാടുവാജൂം തമ്പിരാന്റെ
    തിരുമുമ്പിക്കൊണ്ടുചെന്നു കാച്ചവയ്ക്കാനെ
    ... ... ... ...
    ഇലങ്കയിലൊരുവനുണ്ടിരപതുകണ്ണൻ
    അയ്യാക്കുണ്ടൊരനീശൻ കാച്ചിലുകയുവിയ വെള്ളമ്പോലെ
    .... ... ... ...

ഇത്യാദി.

            ഒരു സമാധാനം.

കോണാത്ത കണിയമ്പ് രാന്റെ
    പോജത്തപ്പുത്തീകേട്ടു
    ഏനൊൻറുമറിഞ്ചവളല്ലേ
    നെല്ലുപുജൂങ്കിയിരുന്തവളാണേ . . . . . .

ഇത്യാദി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/178&oldid=164222" എന്ന താളിൽനിന്ന് ശേഖരിച്ചത്