താൾ:Malayalathile Pazhaya pattukal 1917.pdf/177

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൨

ഉമ്മിഓമനകുഞ്ഞിമ്മക്കളെ
    എത്തറപോററിവളത്തിയെന്റാമ്യെ!
    ഞാങ്ങക്ക് എനിയങ്ങു് ആറരന്റെഓമ്യെ
    ഓമ്മി തോട്ടിലും ആററിലും പോയല്ലെൻറാമ്യെ
    ഓമ്മി ചെമ്മീനും കണ്ണിയും പിടിച്ചല്ലെൻറാമ്യെ
    ഓമ്മി ചെമ്മീനും കണ്ണിയും വിററല്ലെൻറാമ്യെ
    എത്തറ എത്തറ തുർക്കിച്ചു പോററിയെൻറാമ്യേ
    ഉമ്മിഓമന മക്കളാന്നിററ്
    ഉമ്മിമക്കളെ കാതതു കുത്തിയല്ലൊമ്മി
    എനിയെപ്പം കാണുന്നെൻറാമ്യെ
    ഉമ്മിആരാന്റെകണ്ടത്തിൽ പോയല്ലെൻറാമ്മീ
    ഓമ്മികല്ലുംനെല്ലും അടിച്ചു വാരിയല്ലൊമ്യെ
    ഉമ്മിരെ ഓമനമക്കളാന്നിട്ടു
    ഞാങ്ങക്കു കുത്തിട്ടും വെച്ചിട്ടും തന്നെല്ലെൻറാമ്മീ
    എനിയെപ്പം കാണുന്നെൻറാമ്യെ
    ഉമ്മിഞാങ്ങളേയും ഒന്നാകെ കൂട്ടിക്കോഓമ്യേ

   വേറൊരു വിലാപം (അച്ഛനെക്കുറിച്ചു.)

ഓമനക്കുഞ്ഞിച്ചാക്കിലെ
    തന്തകഞ്ഞികുടിച്ചില്ലാന്റെച്ചനെ
    അച്ചൻചോറു ബെയിപ്പിനാച്ചനെ
    എനിയെപ്പം കാണുന്നെൻറാച്ചനെ
    അച്ചൻ കെനത്തിങ്കരച്ചെലൊൻറാച്ചനെ
    അച്ചൻകണ്ടിങ്കരമ്മലൊ എൻറാച്ചനെ
    എനിയെപ്പം കാണുന്നെൻറാച്ചനെ
    ഇത്തറനാളും എൻറാച്ചനെ
    അച്ചനെന്നയുമിട്ടേച്ചോ പോന്ന്യെൻറാച്ചനെ
    എന്റെ ഓമനാച്ചനെ
    അച്ചൻതേച്ചിട്ടും കുളിച്ചിട്ടുമാച്ചനെ
    എന്റെഅച്ചന്റെ ഓമനമക്കളും
    എത്തീട്ടും മറിഞ്ഞീട്ടും നോക്കീട്ടാച്ചനെ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/177&oldid=164221" എന്ന താളിൽനിന്ന് ശേഖരിച്ചത്