താൾ:Malayalathile Pazhaya pattukal 1917.pdf/170

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൫


 മാണിക്കക്കണ്ണുമഴററിക്കൊണ്ടങ്ങനെ
    മുത്തുക്കുലകളുതിരുമാറങ്ങനെ
    പീലിത്തിരുമുടി കെട്ടഴിഞ്ഞങ്ങനെ
    പിച്ചകത്തുമലർ തൂകുമാറങ്ങനെ
    ദേവികൾതൂകുന്ന പൂമഴയങ്ങനെ
    ദേവികൾതാക്കും പെരുമ്പറയങ്ങനെ
    കിങ്ങിണിയൊച്ചയും താളത്തിലങ്ങനെ
    ചങ്ങാതിമാരുടെ പാട്ടുകളങ്ങനെ
    ആശകളൊക്കെ വിളങ്ങുമാറങ്ങനെ
    ആകാശമാർഗ്ഗേ വിമാനങ്ങളങ്ങനെ
    ചന്ദ്രനുമുച്ചയായ് നില്ക്കുമാറങ്ങനെ
    ഇന്ദനുതന്നെ മറക്കുമാറങ്ങനെ
    ലോകങ്ങളൊക്കെ മയങ്ങുമാറങ്ങനെ
    ലോകൈകനാഥന്റെ ഗീതങ്ങളങ്ങനെ
    ആനന്ദനൃത്തം ജയിക്കുമാറങ്ങനെ
    വാമപുരേശ്വരൻ വാഴ്കയെന്നങ്ങനെ
    വത്സരൂപംമമ തോന്നുമാറങ്ങനെ
    തൽപാദയുഗ് മേ നമസ്ക്കരിച്ചീടിനാൽ---

ഇത്യാദി

             വേറൊന്ന്.

വെള്ളിമാമല കാത്തുവാണരുളും---വള്ളോന്റെ കയ്യിൽ
    പുള്ളിമാൻമഴുശൂലവും തുടിയും
    വള്ളിപോലെ നിറച്ചുപാമ്പുകളും---ചാമ്പലുംചൂടി-
    ട്ടെല്ലുകൊണ്ടു ചമച്ച മാലകളും
    വെള്ളമൊരു ചുമടാക്കി വാണരുളും----ചോതിമല്യാമ്മനു
    പുള്ളകരിമുകനായ ബാലനുഞാൻ
    കള്ളുമടയവലപ്പമെൾപ്പൊരിയും--നാളികേരംഗുള
    മുള്ളമാം കനിയും പിലാച്ചുളയും
    പള്ളനിറവതിനായ് തരുന്നേനൊ----പാരാതെവന്നെ--
    ൻറുള്ളിലുള്ളഴൽ തീർക്കകരിമുകവാ
    തള്ളയാലുലകം നിറഞ്ഞവളെ---സർവസാരങ്ങൾ
    ക്കുള്ളഗുണമറിവുള്ള ഭാരതിയെ
    നൃത്തഗീതവിനോദകാരിണിയെ---നാവിൽവന്നൻപൊടു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/170&oldid=164214" എന്ന താളിൽനിന്ന് ശേഖരിച്ചത്