താൾ:Malayalathile Pazhaya pattukal 1917.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


"ഇന്നാംകെലുകയ്ക്കകത്തും പെട്ട കല്ലു കരടു കാഞ്ഞിരക്കുറ്റിയും, മുള്ളു മുശിറു മൂൎക്കൻപാമ്പും പെരുകുംപിലിയും,കമ്പിളയണി വരിക്കപ്പിലാവും, തേൻപെടും ചോലയും,മീൻപെടും കുളവും, മാൻപെടും കാടും, ഉടുമ്പോടാമയും, മേൽനോക്കിന മാനവും, കീഴ്‌നോക്കിന കുഴിയും, തെറ്റുപുറ്റും മറ്റും, അറ തറ നിതി കിണറും, ആകാശം പാതാളമേ മണ്ണടക്കം, മരമടക്കം, ഊൺനില ഒഴിയാമൽ, ആചന്തിരതാരമേ സന്തതിപ്രവേശമേ മേലാൺ‌മയടക്കം, കാരാൺ‌മയടക്കം അനുഭവിത്തുകൊള്ളുമാറും കല്പിത്ത"-തും മലയാളത്തിലാണ്.

"നാടന്മാർ ശുദ്ധ കൺട്രീസ് (countries) ആണ്.അവൎക്ക് സിവിലിസേഷൻ(civilization) ലേശം ഇല്ല. ഇഡിയട്‌സ് (idiots) പഴയ സമ്പ്രദായത്തെ ഗിവപ് (give up)ചെയ്യില്ല.ഒരു കൾച്ചർ(culture)ഇല്ല. ഫാഷൻ(fashion)ഇല്ല.ഓൾഡ് സ്റ്റോറീസ് (old stories)വായിച്ച് വർത്-ലെസ് സൂപ്പർസ്റ്റിഷൻസിൽ (worth less superstitions) ബിലീഫ്(bilief)ഓടുകൂടി വെറും അനിമൽ‌സ്(animals) പോലിരിക്കയാണ്. ഇവർ എങ്ങനെ ഇമ്പ്രൂവ് (improve)ചെയ്യും? ഇതും മലയാളമെന്നാണ് വെയ്പ്.

"ഇഷ്ടീൻസായിപ്പും ഇസ്പീശ്യാൽ റില്ലി"യും ചന്തുമേനവന്റെ കാലത്ത് മലയാളത്തിൽ കടന്നുകയറിക്കഴിഞ്ഞു.

കുട്ടിവക്കീലിന്റെ "സ്പീനൽ കോർട്ടി"നും കണ്ടൻമേനോന്റെ "ലപിഡൻസി"നും മലയാളം സ്ഥലം കൊടുക്കേണ്ടിവന്നു.

(൧) "മച്ചമ്പീ! ഏറിത്തീന്തിതാടേ?എനക്കു രണ്ടേറിഞ്ഞാറതുക്കോ?"

(൨) "അടിക്കിടാങ്ങളേ ലച്ചിക്കാനും സിച്ചിക്കാനും അവിടെ അതിവാരമൊണ്ടല്ല്?"

(൩)"ഇന്നു പടച്ചവൻ കണ്ണുമുളിച്ചില്ല; ഞമ്മകൂടെ വരണവനിക്കെല്ലാം ഒറക്കമൊളിക്കാനക്കൊണ്ട് പെരുത്തു തെണ്ണം."

(൪) "ഒമ്പളത്തിലു ബാലബാജസജ്ജോറു ബാളിബാഡു നാനു ഗയിക്കാം.ദുഡ്‌ഡു ഗുഡു."










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/17&oldid=205822" എന്ന താളിൽനിന്ന് ശേഖരിച്ചത്