താൾ:Malayalathile Pazhaya pattukal 1917.pdf/168

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൩

ചെറാകൊടി ചെറുമനുഷ്യർക്കു പൊറുതിഅല്ലല്ലാ
    അയ്യ കൂട്ടത്തിൽ തലയാനു മുന്നു മൂട്ടയും
    കൊക്കലെ കൊത്തിക്കൊണ്ടു പറന്നു സർപ്പമെ
    ... ... ... ...

 ദേവന്മാരെയും ദേവിമാരെയും സ്തുതിക്കുന്ന ചില പഴയ
 പാട്ടുകൾ.

അമ്പാടിതന്നിലൊരുണ്ണിയുണ്ടങ്ങനെ
    ഉണ്ണിക്കൊരുണ്ണിക്കുഴലുമുണ്ടങ്ങനെ
    ഉണ്ണിക്കുപേരുണ്ണിക്കൃഷ്ണനെന്നങ്ങനെ
    ഉണ്ണിവയററത്തു ചേറുമുണ്ടങ്ങനെ
    ഉണ്ണിക്കൈരണ്ടിലും വെണ്ണയുണ്ടങ്ങനെ
    ഉണ്ണിക്കാൽകൊണ്ടൊരു നൃത്തമുണ്ടങ്ങനെ
    ഉണ്ണിത്തളകൾ ചിലമ്പുമുണ്ടങ്ങനെ
    ഉണ്ണിക്കാൽ രണ്ടും തുടുതുടയങ്ങനെ
    ഉണ്ണിയരയിലെക്കിങ്ങിണിയങ്ങനെ
    ചങ്ങാതിയായിട്ടൊരേട്ടനുണ്ടങ്ങനെ
    ചങ്ങാതിമാരായ പിള്ളേരുണ്ടങ്ങനെ
    ശങ്കരൻകൂടെപ്പുകഴ് ത്തുന്നതങ്ങനെ
    വൃന്ദാവനത്തിലൊരാഘോഷമങ്ങനെ
    ദഷ്ടരെക്കൊല്ലുന്ന കൂത്തുകളങ്ങനെ
    രാസക്കളിക്കുള്ള കോപ്പുകളങ്ങനെ
    പൂലിത്തിരുമുടി കെട്ടിക്കൊണ്ടങ്ങനെ
    പിച്ചകമാലകൾ ചാർത്തിക്കൊണ്ടങ്ങനെ
    പേർത്തുമോടക്കുഴൽ മിന്നുമാറങ്ങനെ
    ഓമനയായ തിരുനെററിയങ്ങനെ
    തൂമയിൽനല്ല കുറികളുമങ്ങനെ
    ചിത്തം മയക്കും പുരികങ്ങളങ്ങനെ
    അഞ്ജനക്കണ്ണുമാനാസയുമങ്ങനെ
    ചെന്തൊണ്ടിവായ്മലർ ദന്തങ്ങളങ്ങനെ
    കൊഞ്ചൽതുളുമ്പും കവിളിണയങ്ങനെ
    കുണ്ഡലം മെല്ലെ യിളകുമാറങ്ങനെ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/168&oldid=164211" എന്ന താളിൽനിന്ന് ശേഖരിച്ചത്