താൾ:Malayalathile Pazhaya pattukal 1917.pdf/167

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൨


നെല്ലുമേ തെങ്ങുമേ തങ്ങളിൽ പേശിയാ
    നമ്മക്കിരുവർക്കും ചേററിലിറങ്ങണം
    താമരച്ചാലിൽ നടുത്തുണ്ടം കണ്ടത്തിൽ
    മുട്ടുന്നോർ ചോറിലുഴ പെരുങ്ങീടണേ
    അന്നം ചെറുകിളി കൊണ്ടന്ന വിത്തിലു്
    ഒരുപിടി വിത്തങ്ങു വാരിവിതച്ചു
    ഒരുകുല തേങ്ങയും ചേററിലിറക്കിയെ
    സത്യവും ചെയ്തങ്ങു ചേററിൽ കിടക്കുമ്പോൾ
    ഗംഗ പെയ്തങ്ങനെ വെള്ളം പെരുകിയെ
    വിത്തും മുളയുമേ പൊട്ടിക്കിളിച്ചു
    തേങ്ങേടെ കണ്ണുമേ കെട്ടുതാന്നപ്പോഴെ
    വെള്ളത്തിൽവന്നു സമംകെട്ടു ചെന്തെങ്ങും
    എന്നോടു തോററല്ല തൊങ്ങലും കെട്ടിയെ
    ലക്ഷ്മിയായുള്ള ചെന്നെല്ലുഞങ്ങൾ
    ദാനംകൊടുക്കണം ധർമ്മങ്ങൾചെയ്യണം
   വേളാഴ് മചെയ്തങ്ങിരിക്കണം ചെന്നല്ല്

   പുള്ളുവന്മാരുടെ സർപ്പപ്പാട്ടുകളിൽ ഒന്നും രണ്ടും മുന്നും അ
 ഞ്ചുംഏഴും അതിലധികവും തലകൾ ഉള്ള സർപ്പങ്ങളുടെ പേരു
 കളും അവയുടെലക്ഷണങ്ങളും അവയെ രൃപ്തിപ്പെടുത്തേണ്ടവി
 ധങ്ങളും മററും വിവരിച്ചു കാണുന്നു.  സർപ്പോൽപത്തിയെക്കു
 റിച്ചു്  ഇവരുടെ പാട്ടിൽനിന്ന് ഗ്രഹിക്കാവുന്ന വിവരം ശ്രീമ
 ഹാഭാരതം ആസ്തികപർവ്വത്തിൽ പ്രസ്താവിച്ചിരിക്കുന്നതിൽനി
 ന്നു് ഏറെ വ്യത്യാസപ്പെട്ടതല്ല. സർപ്പപ്പാട്ടിൽ ഒരുഭാഗം----

 അയ്യ എങ്ങെങ്ങു പോരുന്നേൻ കാളിസർപ്പമേ
    മുട്ടയ്ക്കു പൊരിഞ്ഞിട്ടു പോകുന്നതാണെത്ര
    അയ്യ കാളിയമ്മ ഒരുകല്ലളയില്ലല്ലോ
    ഇകി തൊള്ളായിരം മുട്ടയുമിട്ടു
    നാങ്കി നൂറായിരം കുഞ്ചു വിരിയുന്ന
    അഞ്ചലിക്കണ്ടമുട്ടയൊക്കെ വിരിച്ചുകണ്ടാല്












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/167&oldid=164210" എന്ന താളിൽനിന്ന് ശേഖരിച്ചത്