താൾ:Malayalathile Pazhaya pattukal 1917.pdf/166

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൧


ഉച്ചവിളക്കിനുമന്തിവിളക്കിനും
    ലക്ഷ്മിവസിപ്പാൻ വിളക്കിനും ചെന്തെങ്ങു
    ബാലത്തരുണിക്കു കാതോലചെന്തെങ്ങു
    ചോറിട്ടുമില്ലെങ്കിൽ ചൊല്ലൊട്ടുമില്ലല്ലൊ
    ഇതുപോലെ കേക്കണം പൊന്നിന്റെ പേരുമേ
    പരമപുരത്തീന്നു പോന്നുള്ള പൊന്നുഞാൻ
    പരിചിനൊടു ദേവലോകത്തുനിന്നുണ്ടായി
    ആദിക്കുമുമ്പയിങ്ങുള്ളോരു നെല്ലുമേ
    അഴകിനും ഭംഗിക്കും ഞാനല്ലേ പൊന്നുമേ
    സാധിക്കുമോ നിനക്കെന്നോടു പേശുവാൻ
    ധരണിക്കവിത്തായി വന്നുപിറന്നു
    ഭേദിച്ചിന്നെന്നോടു പറയാതെ പൊന്നുമേ
    ഉമ്മാൻപഴയരി പ്പൊന്നു കൊണ്ടാകുമോ
    ഉണ്ണാതെ പൊന്നിട്ടിരുന്നാലിണങ്ങുമോ
    പൊന്നിട്ടിരുന്നാകിൽ മേനി വരുത്തുമേ
    മേനി വരുത്താനും ചെന്തെങ്ങു ഞാൻ വേണം
    ഭക്തിയായുള്ളോരു ദേവന്റെ പൂജയ്ക്കു
    പാലരിപ്പൂജയ്കു പൊന്നുകൊണ്ടാവുമോ
    പാലരിപ്പൂജയ്ക്കു ചെന്നെല്ലരിയാ
    മുൻപേ വിളക്കല്ലേ പിന്നല്ലേ പൂജയും
    ഉച്ചയ്ക്കലന്നു വരുന്ന ജനങ്ങൾക്കു
    കഞ്ഞിക്കു മുൻപേ കരിക്കിന്നു ചേന്തെങ്ങു
    കഞ്ഞികുടിക്കാതെ പ്രാണൻ കിടക്കുമോ
    ആറമാസംചെന്ന ബാലക്കഞ്ഞുങ്ങൾക്കും
    അന്നം കൊടുക്കാനും ചെന്നെല്ലരിയാ
    ഉച്ചിയിലുറയെണ്ണ ചിററൂട്ടു ചെന്തെങ്ങു
    ആന്തെങ്ങു, പെന്തങ്ങു, ഇലന്തെങ്ങു, ചെന്തെങ്ങു
    നല്ല കരിന്തെങ്ങു, കപ്പത്തെങ്ങിങ്ങനെ
    നെല്ലുമേ തെങ്ങുമേ തങ്ങളിൽ പേശിയാ
    വിത്തു പത്തായത്തിൽ കിടന്നാൽ കിളിക്കുമേ
    തട്ടേൽ കിടന്നാൽ കിളിക്കുമേ ചെന്തെങ്ങു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/166&oldid=164209" എന്ന താളിൽനിന്ന് ശേഖരിച്ചത്