താൾ:Malayalathile Pazhaya pattukal 1917.pdf/160

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൫

ററിലക്കൊടി, മുളകുകൊടി, നാരകം, മാവു്, വഴുതിന,കത്തി രി, കരിമ്പു് മുതലായി മലയാളത്തിലെ എല്ലാകൃഷികളും, അ വ ചെയ്യേണ്ട വിധങ്ങളും, അവയ്കു പററുന്ന മണ്ണും, വളവും, വിളവെടുക്കേണ്ട സമയങ്ങളും, മററും അതിസരസമായി വർണ്ണി ക്കുന്നു.

ദാരിദ്ര്യങ്ങൾ കഴിയേണമെങ്കിലോ
നേരത്തെ കൃഷിചെയ്യേണമേവനും
വരുംകാലത്തേയ്ക്കുള്ളൊരു കോപ്പക-
ളൊരുമ്പെട്ടു കരുതേണം മുമ്പിലെ
എകത്തിപ്പടുക്കേണം തൊഴുത്തുക-
ളകത്തീട്ടങ്ങടുത്തിട്ടിരിക്കണം
പുല്ലുവെട്ടികൾ വേണമിടയിടെ
വെള്ളപ്പാത്തികളോടും ബഹുവിധം
തൊഴുത്തോളമിടയിട്ടിട്ടപ്പുറേ
കുഴിച്ചു പടുക്കേണം വളക്കുഴി
കാള മൂരി കരിങ്കുന്നിവയെല്ലാ
മോളം കൂടാതെ കെട്ടേണം വെവ്വേറെ
താടക്കാലിട്ടിട്ടല്ലോ തൊഴുത്തുക-
ളാടിപ്പോകാതിരിക്കണം കെട്ടുമ്പോൾ
രാത്രിനേരം പിരിയാതെ തീനിട്ടു
നേത്രങ്ങൾകൊണ്ടു താന്തന്നെ നോക്കണം
കന്നുരക്ഷിക്കപ്പോകാത്തവരെല്ലാം
എങ്ങനെ കൃഷിചെയ്തു കഴിയുന്നു
കന്നിനെക്കഴുകിച്ചു കുളിക്കെണ
മെന്നുമേ കൃഷികർമ്മികളേവരും
തലയക്കാലം തന്നെ കരുതേണ-
മലിവോടെ കരിയും നുകങ്ങളും
നൊള്ളിയും പള്ളക്കാലും മരങ്ങളും
തുള്ളലില്ലാത്ത പാത്തിച്ചപിടിയും
കൊഴുവും കൊടുവാൾ മഴുകയ്ക്കൊട്ടും












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/160&oldid=164203" എന്ന താളിൽനിന്ന് ശേഖരിച്ചത്