താൾ:Malayalathile Pazhaya pattukal 1917.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
മലയാളത്തിലെ
പഴയ പാട്ടുകൾ

മലയാളഭാഷാഗംഗ സംസ്കൃതഹിമഗിരിഗളിതയോ ദ്രാവിഡഹിമഗിരിഗളിതയോ പ്രാകൃതഹിമഗിരിഗളിതയോ ആയിക്കൊള്ളട്ടെ. ഹിമഗിരിയിൽ നിന്നേയല്ല, ഹിമാംശുവിന്റെ നാലുകെട്ടിൽ നിന്നാണ്, എന്നൊരു വാദം തന്നെ ഉണ്ടായാലും, എന്തുമാകട്ടെ, ബ്രഹ്മംഎന്നപോലെ അനാദിയായാലെന്ത്? അതൊന്നും തത്ക്കാലം നമ്മുടെ ആലോചനാവിഷയമല്ല.

ചിന്താഗോചരംപോലും അല്ലാത്ത അതിപ്രാചീനമായ ഒരു കാലം മുതൽ ഇന്നോളം ജീവിച്ചുപോരുന്ന ഈ ഭാഷ, ഏതേതിടങ്ങളിൽ, ഏതേതു കാലങ്ങളിൽ, ഏതേതാളുകളുടെ ഇടയിൽ, ഏതേതു രൂപങ്ങളിൽ, പ്രത്യക്ഷപ്പെട്ടിരുന്നുവെന്ന് അല്പം ഓൎത്തുനോക്കുമ്പോളാണ്, "ധൎമ്മോസ്മൽകുലദൈവതം." എന്ന മുദ്രാവാക്യത്തെ ഭരിക്കുന്ന രാജവംശാതപത്രത്തിൻകീഴിൽ സുഖമായുറങ്ങുന്ന നമ്മുടേയും നമ്മുടെ കൂട്ടുകാരുടേയും ഭാഷാവിഷയകമായ അമാന്തം വെളിപ്പെടുന്നത്.

"മോറങ്ങേറെ വിയൎക്കിണോ വിശറണോ വീശ്വാളണോ..."

എന്നതു മലയാളം.

"അയ്യേ മിഞ്ഞി കറുത്തിരിക്കിണു മുറുത്തച്ചീലവും കൊഞ്ചലോ-
ടൊയ്യോരങ്ങളുമെന്തിനാണു കൊമരൂ, കാമ്പിക്കിണൂ ചെല്ലുക."

എന്നതും മലയാളം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/16&oldid=205780" എന്ന താളിൽനിന്ന് ശേഖരിച്ചത്