താൾ:Malayalathile Pazhaya pattukal 1917.pdf/158

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൩

നടപ്പുള്ളോരരിക്കുറുവവിത്ത്
പൊടുക്കെന്നു പറിച്ചുനടേണമേ.

... ... ... ...
ആനക്കൊമ്പനെന്നുള്ളോരു വിത്തിനു്
സ്ഥാനമല്ലൊ പറവൂരുനാടതിൽ
വിതപ്പല്ലൊ തുളുനാടൻ വിത്തത-
ങ്ങുരത്തീടും കരപ്പുറത്തേററവും
ചേറ്റാരിയൻ മണലാരിയൻ തഥാ
പററുമേററം കറുത്ത കൊറുവയും
കൊറുവവിത്തിടനാടതിൽതന്നെ
വെറുപ്പില്ലാതെ കണ്ടു വിളയുന്നു-

... ... ... ...

കുട്ടനാട്ടു വിതയ്ക്കുന്ന വിത്തുകൾ
ഒട്ടൊട്ടിന്നു പറയുന്നു കേട്ടാലും
... ... ... ...

വേണുനാടതിലേററം വിളഭൂമി
വാണുകൊണ്ടാലും പാണ്ടിയാം വിത്തിനാൽ
പുഷ്ടിയുള്ള കാടക്കഴുത്തനാം
ഇട്ടവിത്തതു വേണനാട്ടൂഴിയിൽ

... ... ... ...

മലയാളമാം നിങ്ങടെ ദേശത്തേ
ചാലവെ വിളയൂ നവ ധാന്യങ്ങൾ

... ... ... ...

കേട്ടുകൊള്ളുവിനെള്ളു മുതലായ
കാട്ടുവിത്തുകളെത്രയും വിസ്മയം
കരയെള്ളെന്നുണ്ടൊരുവക പിന്നെയും
... ... ... ...
തിനയുമുഴുന്നും പയറും പിന്നെ
കനിവോടെ കരിമ്പയറെന്നതും
ചെമ്പയറും ചെറുപയറെന്നതും
അപ്പുറം കാളിയെന്ന പയറതും












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/158&oldid=164200" എന്ന താളിൽനിന്ന് ശേഖരിച്ചത്