താൾ:Malayalathile Pazhaya pattukal 1917.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
7


വാസ്തവം ഞാൻ വിസ്മരിക്കുന്നുമില്ല. എന്നാൽ മറ്റുള്ളചെറിയ പാട്ടുകൾ ശേഖരിച്ചിരിപ്പുള്ളിടത്തോളം ഒന്നിച്ചു ചേൎത്തു പുസ്തകാകൃതിയിൽ ഉടനടി പ്രസിദ്ധപ്പെടുത്തുന്നതിന് അദ്ദേഹംശ്രമിക്കണമെന്നാണ് എന്റെ ഹൃദയപൂൎവമായ അഭ്യൎത്ഥന. ആസദ്വ്യവസായം നാട്ടുകാൎക്കു് നിരതിശയമായ ആനന്ദത്തിനും തനിക്കു ചിരസ്ഥായിയായ യശസ്സിനും ഒരുത്തമമാൎഗ്ഗമായി തീരുമെന്നുള്ളതിനു യാതൊരു സംശയവുമില്ല. ഭാഷാസാഹിത്യത്തിന്റെ സ്ഥിതിഗതികൾക്കുതന്നെ ഈ പാട്ടുകളുടെ പ്രസിദ്ധീകരണം നിമിത്തം ഗണനീയവും അഭിലഷണീയവുമായ വ്യത്യാസം വന്നുകൂടെന്നില്ല. Percy എന്ന മഹാന്റെ Reliques of Ancient Poetry എന്ന ഉത്തമഗ്രന്ഥത്തിന്റെ പ്രകാശത്തിനു മുൻപു ആംഗലസാഹിത്യത്തിന്റെ അവസ്ഥയെന്തായിരുന്നു? Sir Watter Scot മുതലായ കാവ്യകാരശിരോമണികൾ ആ ഗ്രന്ഥത്തിനോട് എത്രമാത്രം കടപ്പെട്ടിരുന്നുവെന്നുള്ളത് പലൎക്കും അറിയാവുന്ന ഒരു പരമാൎത്ഥമാണല്ലോ. അതിനാൽ മിസ്റ്റർ ഗോവിന്ദപ്പിള്ള എന്റെ ഈ അപേക്ഷയെ അംഗീകരിച്ചു പഴയ പാട്ടുകളെപ്പറ്റിയുള്ള വിമൎശനങ്ങൾക്കു പുറമേ ആ പാട്ടുകളെത്തന്നെ സമഗ്രമായി പ്രസിദ്ധപ്പെടുത്തി മലയാളത്തിലെ 'പെഴ്സി' എന്ന ബിരുദത്തിനു പാത്രീഭവിക്കണമെന്നു ഉപദേശിക്കയും അതിലേക്കു എന്റെ സ്നേഹിതനു യോഗം വരുത്തുന്നതിനു ജഗന്നിയന്താവിനോടു പ്രാർത്ഥിക്കുകയും ചെയ്തുകൊള്ളുന്നു. കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കണമെന്നില്ലാത്തതുകൊണ്ടു് പ്രകൃതപുസ്തകത്തെപ്പറ്റി ഇനിയും പലതും ഉപന്യസിച്ചു വായനക്കാരുടെ ക്ഷമയെ പരീക്ഷിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നില്ല. ഈ പുസ്തകത്തിനു ഒരാമുഖോപന്യാസം എഴുതുവാനിടവന്നതുകൊണ്ടുതന്നെ ഞാൻ ചരിതാൎത്ഥനായി ഈ ഉപന്യാസം വായിക്കുന്നവരിൽ ആർക്കെങ്കിലും മലയാളത്തിലെ പ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/14&oldid=205677" എന്ന താളിൽനിന്ന് ശേഖരിച്ചത്