താൾ:Malayalathile Pazhaya pattukal 1917.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
6


ൎമ്മം ഭാഷാഭിമാനികൾക്കുണ്ടെന്നെനിക്കു വിശ്വാസമില്ല. മാന്യവായനക്കാരേ! നമ്മുടെ പൂൎവീകന്മാരുടെ ഈ അമൂല്യനിധികൾക്കു ക്ഷണഭംഗുരത്വമോ ചിരഞ്ജീവിത്വമോ രണ്ടിലൊന്നു് നൽകുവാൻ ഈ നിമിഷത്തിൽ നാം വിചാരിച്ചാൽ കഴിയും. അതിൽ ഏതാണു കൎത്തവ്യമെന്നു നിശ്ചയിച്ചു് ഔചിത്യം പോലെ പ്രവൎത്തിക്കുവിൻ. ഉത്തരക്ഷണത്തിൽ ത്യാജ്യഗ്രാഹ്യവിവേചനത്തിനുള്ള സമയം അതീതമായിപ്പോകുന്നു. 'പാഥസാംനിചയംവാൎന്നൊഴിഞ്ഞളവു സേതുബന്ധനോദ്യോഗം' അനാശാസ്യമാണല്ലോ.

ഈ പ്രസിദ്ധീകരണത്തിൽനിന്നു ഗോവിന്ദപ്പിള്ള അവർകൾ ഉദ്ദേശിക്കുന്നതു വായനക്കാൎക്കു് മലയാളത്തിലെ പഴയപാട്ടുകളുടെ നേൎക്കു് ആഭിമുഖ്യം ജനിപ്പിക്കുക എന്നുള്ളതായിരിക്കണം. ആ ഉദ്ദേശം ഇതുകൊണ്ടു പൂൎണ്ണമായി സാധിക്കുമെന്നു തന്നെയാണു് എന്റെയും വിശ്വാസം. അഞ്ചു തമ്പുരാൻപാട്ടിനെയും മറ്റും പറ്റി ഇതിൽ അടങ്ങീട്ടുള്ള കുറിപ്പുകൾ വായിച്ചാൽ അതുപോലെയുള്ള പാട്ടുകൾ ശേഖരിക്കണമെന്ന് ഏതു ഭാഷാഭിമാനിക്കാണ് ആഗ്രഹം തോന്നാതെയിരിക്കുന്നതു്? ആ മാതിരി പാട്ടുകളിൽനിന്നു് ചരിത്രസംബന്ധമായും സമുദായസംബന്ധമായും മറ്റും സിദ്ധിക്കുന്ന അറിവുകൾ എത്ര വിലവേറില്ലാത്തവയാണ്. പ്രധാനപ്പെട്ട പാട്ടുകൾക്കെല്ലാം ഗ്രന്ഥകൎത്താവ് ദിങ്മാത്രമായിട്ടെങ്കിലും ഉദാഹരണങ്ങൾ ചേർത്തിരിക്കുന്നതും ഉചിതമായിരിക്കുന്നു. എന്നാൽ ഇതുകൊണ്ടുമാത്രം എന്റെ സ്നേഹിതന്റെ ചുമതല അവസാനിച്ചതായി അദ്ദേഹം വിചാരിക്കുമെന്നു ഞാൻ വിശ്വസിക്കുന്നില്ല. രാമകഥപ്പാട്ടുപോലെ ഉത്തമകാവ്യത്വമുള്ള ദീൎഘഗാനങ്ങളെ പ്രത്യേകമായിത്തന്നെ പ്രസിദ്ധപ്പെടുത്തേണ്ടതാണു്. അതു കൃച്ഛ്രസാദ്ധ്യമായ ഒരു പ്രയത്നമാണെന്നുള്ള










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/13&oldid=205379" എന്ന താളിൽനിന്ന് ശേഖരിച്ചത്