താൾ:Malayalathile Pazhaya pattukal 1917.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
5


പനിഷത്തുകളെപ്പോലെ ആരാധിച്ചുവരുന്ന ഒരു കാലം ഉണ്ടായിരുന്നു. ആ കാലം ഇങ്ങിനി വരാതവണ്ണംപൊയ്പോയിരിക്കുന്നു. പഴയതൊക്കെപ്പാഴാണെന്നു പണ്ഡിതന്മാർ പോലും പരിഹസിച്ചുതുടങ്ങിയിരിക്കുന്നു. ഓണംകേറാമൂലകളിൽക്കൂടി ഹാൎമ്മോണിയവും സ്വനഗ്രാഫിയന്ത്രവും സ്ഥലം പിടിച്ചുകഴിഞ്ഞിരിക്കുന്നു. മുറിയിംഗ്ലീഷും മൂളിപ്പാട്ടുമില്ലാഞ്ഞാൽ നാലുപേരിലൊരുത്തനാകുന്ന കാൎയ്യം തന്നെ ഞരുക്കമായിത്തീൎന്നിരിക്കുന്നു. ഇങ്ങേയറ്റത്തു കിടക്കുന്നവനും ഇക്കരപ്പച്ചയിൽ അരോചകം ജനിച്ചിരിക്കുന്നു. എന്തിനു വിസ്തരിക്കുന്നു. പുതിയ പരിഷ്കാരമാകുന്ന അഗ്നിപർവതം പൊട്ടിത്തെറിച്ചു് 'പുരായത്രസ്രോതഃപുളിനമധുനം'എന്ന മാതിരിയിൽ കുന്നും കുഴിയും തിരിച്ചറിയാൻ പാടില്ലാതെ ലോകമാകപ്പാടെ ഒന്നിളകി കീഴ്മേൽ മറിഞ്ഞിരിക്കുന്നു. ഈ കോലാഹലത്തിനിടയിൽ പഴയ പാട്ടുകൾ പാടാനാരു്? കേൾക്കാനാരു്

'അപ്രിയസ്യചപഥ്യസ്യ വക്താശ്രേതാചദുർല്ലഭഃ'


എന്നത് വാത്മീകിയുടെ കാലത്തും ഇന്നും ഒന്നുപോലെ പറ്റുന്ന ഒരു തത്വമല്ലേ? അവ എഴുതിവച്ചിരിക്കുന്ന ഏടുകൾ എടുക്കാനാര്?തുടയ്ക്കാനാര്?/അവയുടെ ഉടമസ്ഥന്മാർ ക്ഷാമദേവതയുടെ എന്നപോലെ അവ അണുപ്രാണികളുടെ സ്വച്ഛന്ദവിഹാരത്തിനു കേളീരംഗങ്ങളായി തീൎന്നിട്ടു് കാലം കുറെയായി. കണ്ഠഗതപ്രാണങ്ങളായി മാത്രമെങ്കിലും അവ അവിടവിടെ അവശേഷിക്കുന്നുണ്ടെങ്കിൽ അതു കൈരളിയുടെ പൂൎവപുണ്യംകൊണ്ടല്ലാതെ മറ്റൊന്നും കൊണ്ടുമല്ല.

'ഇദാനീമേതേസ്മഃ പ്രതിദിവസമാസന്നപതനാ-
ഗതാസ്തുല്യാവസ്ഥാം സികതിലനദീതീരതരുഭീഃ'

എന്ന മാതിരിയിൽകിടക്കുന്ന ഇ പാട്ടുകളേ അപമൃത്യുവിൽ നിന്നു പരിത്രാണം ചെയ്യുന്നതിനേക്കാൾ പാവനമായ ഒരുധ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/12&oldid=205343" എന്ന താളിൽനിന്ന് ശേഖരിച്ചത്