താൾ:Malayalathile Pazhaya pattukal 1917.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
4


റ്റും വളരെക്കാലമായി യത്നിച്ചുവരുന്നുണ്ട്. 'മാവാരതം' പാട്ടും മററും ആദ്യമായി കണ്ടുപിടിച്ചതുതന്നെ സി .പി. യാ​ണെന്നു പറയാം. ഇന്നും ഇദ്ദേഹം ഇതുസംബന്ധമായുള്ള ശ്രമം മതിയാക്കീട്ടില്ല. 'പാമ്പു ചാകുകയുമില്ല കോലൊടികയുമില്ല' എന്നു് ഈ വിഷയത്തെ അധികരിച്ചു താൻ തുടൎച്ചയായെഴുതുന്ന ഉപന്യാസങ്ങളെപ്പററി ചില പ​ണ്ഡിതമ്മന്യന്മാർ അധിക്ഷേപിക്കുന്നതിൽ വച്ചു് ഇദ്ദേഹത്തിനു കുണ്ഠിതവുമില്ല. ബാല്യത്തിൽ ഇംഗ്ലീഷിൽ പറയത്തക്ക ഉൽക്കൃഷ്ടപരീക്ഷാവിജയസൌകൎയ്യങ്ങളൊന്നും ലഭിക്കാതെ വാസനയുടെ തള്ളിച്ചകൊണ്ടുംസ്വപ്രയത്നത്തിന്റെ ദാർഢ്യം കൊണ്ടും മാത്രം ഭാഷാസാഹിത്യസാമ്രാജ്യത്തിൽ ഒരു മാന്യസ്ഥാനത്തിനവകാശിയായ് തീൎന്നിട്ടുള്ള ഇദ്ദേഹത്തെ എന്നെപ്പോലെ ഹാർദ്ദമായി അഭിനന്ദിക്കുന്ന കേരളീയർ പലരുമുണ്ട് .

ഗോവിന്ദപ്പിള്ള അവർകളുടെ ഗദ്യശൈലിക്കുള്ള വിജാതീയമായ രാമണീയകം സഹൃദയന്മാൎക്കു് അനുഭവവേദ്യമാണു്. ആരേയും മുഷിപ്പിക്കാതേയും എല്ലാവരേയും ആനന്ദിപ്പിച്ചും ഭംഗിയിൽ കാൎയ്യം പറയുന്നതാണു് ഫലിതത്തിന്റെ പരമരഹസ്യം എന്നൊരു പണ്ഡിതൻ അഭിപ്രായപ്പെട്ടിട്ടുണ്ടു്. ഈ മാതിരി ഒരു ഫലിതമാണു് ഇദ്ദേഹത്തിന്റെ ഗദ്യകൃതികളിൽ നൈസൎഗ്ഗികമായി കണ്ടുവരാറുള്ളതു്. ആ ജന്മസിദ്ധമായ കാവ്യഗുണം ഈ പുതിയ പുസ്തകത്തിലും ധാരാളം വെളിപ്പെടുന്നുണ്ട്.

സി. പി. യുടെ നിരന്തരവ്യവസായങ്ങളിൽ ഒന്നു പഴയ പാട്ടുകൾ ശേഖരിക്കുന്നതാണു്. സംഗതിയുടെ ഗൗരവം നോക്കിയാൽ ഒന്നിനു പകരം ഒരു നൂറു ഗോവിന്ദപ്പിള്ളമാർ തന്നെ ഈ വിഷയത്തിൽ പ്രവൎത്തിച്ചാലും അതു് ഒട്ടും അധികമായിപ്പോയെന്നു വരുന്നതല്ല. ഈ പാട്ടുകളെ കേരളീയർ ഉ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/11&oldid=205321" എന്ന താളിൽനിന്ന് ശേഖരിച്ചത്