താൾ:Malayalathile Pazhaya pattukal 1917.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൭ ഇന്ദ്രജിത്തും വിഭീഷണനും.

വിരുത്തം.

നീയവർ വശമായ് കൂടി നിനക്കിറപടക്കോളെല്ലാം

ആയവർതമക്കുംചൊല്ലി അണ്ണനെ ചതിക്കലാമൊ

തൂയവാ അയിമാനംകെട്ട തിൻപുയാ ചെറിയതാത

കാതലായിനത്തൈ ച്ചത്തക്കരുതെടാ തശവില്ലാമൽ.

പാട്ടു്

തശവുമില്ലെടാ ഉനക്കു നല്ല അണ്ണനൈക്കൊല്ലിക്ക

നാശമായ് പുറന്ത പഞ്ചപാപിയേ..........................

തശവൂനന്ന് അന്നമൂട്ടി ചെറിയനാളിലെ വളർത്ത

തമയനുക്കതവി നീയുമില്ലെടാ...............................

പുല്ലിലും തറയിലും വയ്യാമലെ പുശത്തിൽ വയ് ത്തു

പുനിതമായ് വളർത്ത അണ്ണനല്ലവോ

ശല്യമായി തങ്കയുടെ മൂക്കരിന്തതുക്കമൊരു

ശങ്കയുമുണ്ടോ ഉനതു നെഞ്ചിനിൽ

ഇല്ലയിന്തപാപിയാലെ ഒരുവഴിക്കും ചെൻറുകൂട

ഉണ്ടചോറുരിശിയും മറന്തായോ

ചൊല്ലാമോ അരക്കരുടെ മായയും തൊഴിലുകളും

തോലി വരുത്തികൊള്ളാതെ മന്നവാ

മന്നവം അനർത്ഥമൊക്കയും ഒഴിച്ചുലങ്കയിൽ

വാഴ്വതിന്നുനക്കു വിതി ഇല്ലെടാ

ഇല്ലെടാ പുറന്തപോതിറന്തിടും വല്ലോരുനാളും ​

എപ്പൊഴതും വാഴലാമെന്റെണ്ണാതെ

അന്നയെപ്പോലെ വളത്ത അണ്ണനൈ കൊല്ലിപ്പതുക്ക

ആണ്മകൂടാതെ പിറന്ത ഉന്നൈയും

ഉന്നയും ഇരുത്തുമന്ത മാനുഷർ നിനക്കുംപോതു

ഉറ്റ ജാതികൾക്ക് കാലനാകവേ

കാലനായ നിന്നെയും കൊല്ലുമേ ഒടുക്കത്തിൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/102&oldid=164188" എന്ന താളിൽനിന്ന് ശേഖരിച്ചത്