താൾ:Malayalathile Pazhaya pattukal 1917.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൬


ന്നാൽ പല ഘട്ടങ്ങളിലും രാമചരിതം വാല് മീകിരാമയണ

ത്തെ ദൂരെ നിർത്തുന്നു.


ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ ഉത്സവം പ്രമാണി

ച്ചുളള പടിത്തരക്കാരിൽ രാമകഥപ്പാട്ടുകാരും ഉൾപ്പെട്ടിട്ടു

ണ്ടു്. ഇതു പാടുന്നതിനു ചന്ദ്രവളയം എന്നു പേരുളള

ഒരു ഗീതോപകരണം ഉപയോഗിച്ചു പോരുന്നു. ചന്ദ്രവളയം

കൊട്ടി വിരുത്തങ്ങളൊപ്പിച്ചു രാഗംകലർത്തി താളമേളങ്ങളോടു

കൂടി കാളസ്വരത്തിൽ നടത്തിപോരുന്ന പ്രയോഗം ആ

ശാനാൽ കല്പിതമാണോ ആല്ലയോ എന്നു രൂപമില്ല. ഏ

തായാലു ആവക ഭാഗവതന്മാരുടെ പ്രയോഗഗോഷ്ടികളൊ

ന്നു രാമചരിതത്തിന്റെ സാഹിത്യബന്ധരസികത്തത്തെ

ബാധിക്കുകയില്ലല്ലൊ. കവിതാബന്ധം, ആപാദചൂഡം സ

രസരമ്യവും സഹൃദയാകർഷകവും ആയിരിക്കുന്നു.



ശത്രുപക്ഷത്തെ അവലംബിച്ച വിഭീഷണനോടു രാവ

ണപുത്രനായ ഇന്ദജിത്തു പായുന്ന ഭാഗം വിശിഷ്യ മനോഹ

രമായിട്ടുണ്ടു്. ഇതുപോലെ ലക്ഷ്മണോപദേശം, ശബരി, ക

ബന്ധൻ മുതലായവരുടെ സ്തുതികൾ, ലങ്കാദഹനം, സീതാദേ

വി രാവണനോടു ചെയ്യുന്ന ഉപദേശം, ദണ്ഡകാരണ്യവർണ്ണ

നം, പഞ്ചവടീവാസകഥ, സീതാവിയോഗവൃത്താന്തം, ഭരത

കോപം മുതലായവ പ്രത്യേകം പ്രസ്താവിക്കേണ്ടവയാണു്.

പഴയകാലത്തു് നടപ്പുണ്ടായിരുന്ന പ്രാകൃതപ്രയോഗങ്ങളും ത

മിഴ് പദങ്ങളുംകൊണ്ടു് ഏറക്കുറെ പുർണ്ണമായിരിക്കുന്ന ഈ

രാമകഥപ്പാട്ടു് ഇപ്പോഴത്തെ മലയാളികൾക്കു രുചിച്ചില്ലെങ്കി

ലും ഇതു ഭാഷാസാഹിത്യത്തിൽ ഗണ്യസ്ഥാനത്തെ അർഹി

ക്കുന്ന ഒരു ഗ്രന്ഥമാണു്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/101&oldid=164187" എന്ന താളിൽനിന്ന് ശേഖരിച്ചത്