Jump to content

താൾ:Malayalam selections with translations, grammatical analyses and vocabulary.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
109


ഹാ ഹാ എന്ന ചിരിച്ച മാനസസരസ്സ ബഹു രമണീയമായ സ്ഥലമെന്ന വളരെ സ്തൊത്രം ചെയ്യുന്നു നത്ത കൂടുകളില്ലാത്ത സ്ഥലം എന്ത സാരസ്യം ഉണ്ടാകും നിനക്ക അതിന്റെ സാരസ്യം അറിയായ്കകൊണ്ട അവിടത്തെ വസ്തുക്കൾ ബഹു ശ്രെഷ്ടമെന്ന നീ പറയുന്നു എന്ന പരിഹസിച്ചു. അതുകൊണ്ട ആരായാലും തങ്ങൾക്ക ഇഷ്ടമായ വസ്തുക്കൾ എത്ര നികൃഷ്ടമായിരുന്നാലും ബഹു ഉൽകൃഷ്ടമായി വിചാരിക്കും തങ്ങൾക്കു ഇഷ്ടമല്ലാത്തത വളരെ ഉൽകൃഷ്ടവസ്തുക്കളായാലും നികൃഷ്ടമായിട്ട തന്നെ വിചാരിക്കും.

കൃഷ്ണ പൂളവൃക്ഷം കൊറ്റി ഹംസം ചുവന്ന മാനസപൊയ്ക ദെയ്‌വനിർമ്മിതം അവിടുത്തെ അവിടം വർണ്ണിക്കുന്നു സ്വർണ്ണമയമായ അമൃത താമരപ്പൂവ കൂമ്പൽ കല്പകവൃക്ഷം കിഴങ്ങ തിന്നുന്നവരാണ തിന്നുന്ന തിന്നുന്നു അവര ആണ ആകുന്നു നത്ത സാരസ്യം നികൃഷ്ടം ഉൽകൃഷ്ടം