കുട്ടിക്ക ആഹാരത്തിന്നായി കരുതിയിരുന്ന ഒരുപിടി കടല ആ ബാലന്ന കൊടുത്ത ആക്കൊറ്റിയെ വാങ്ങിക്കൊണ്ടുപൊയി. അതിന്റെ ശെഷം ആ ബാലൻ ആ കടലയും ഒരു കുടം വെള്ളവും എടുത്തുംകൊണ്ട ഒരു ദെശത്തിന്ന സമീപം ഉള്ള ഒരു മരത്തിൻ കീഴെ കുത്തിരുന്ന ആ മാർഗ്ഗമായി വെറക എടുത്തുംകൊണ്ട വലഞ്ഞ വന്നവർക്കു അതിൽനിന്ന കുറെയ കടലയും വെള്ളവും കൊടുത്തവന്നു. അവര ആ കടല തിന്ന വെള്ളം കുടിച്ച ദാഹം തീർത്ത അവന്ന ഓരൊരൊ വെറകകൊടുത്ത പൊയി. അന്ന കിട്ടിയ വെറക ഒക്കെയും വിറ്റ ഉണ്ടായ പണം കൊണ്ട കടല വാങ്ങി ആ മരത്തിന്റെ കീഴെ വന്ന വെറക കൊണ്ടുവരുന്നവർക്ക കൊടുത്തു അവന്ന വർ ഓരൊരുത്തൻ ഓരൊ വെറക വീതം കൊടുത്ത പൊയിക്കൊണ്ടവന്നു. ഇങ്ങിനെ കുറയക്കാലം കഴിഞ്ഞ ശെഷം അവൻ വിസ്താരമായി വെറകുകൾ ചെർത്ത കൂട്ടി അതൊക്കെയും വിറ്റ പണം എടുത്തുകൊണ്ട അവിടെയുള്ള വെറകുകളൊക്കെയും വാങ്ങി തന്റെ വീട്ടിലെക്ക കൊണ്ടുപൊയി വെച്ചു. എന്നാറെ ആ ദിവസം മുതൽ ൮ ദിവസം വരെ മഴകൊണ്ട ആ പട്ടണത്തിൽ എങ്ങും വെറക കിട്ടാതെ അവിടെയുള്ളവര ആ ബാലന്റെ അടുക്കൽ വന്നു. അവൻ ചെർത്ത വെച്ചിരുന്ന വെറക ഒക്കെയും അധിക വിലക്കു വിറ്റ വളരെ ദ്രവ്യം സമ്പാദിച്ചു. അതു കൊണ്ട ബുദ്ധിശാലിയായവൻ വല്ല മുഖാന്തരവും സുഖപ്പെടും.
മഹിലാപുരം a city so called. ചന്ദ്രമുഖി the name of a Woman, signifying "moon faced" സുമതി the name of a man, signifying "well disposed" അഞ്ച വയസ്സ പ്രായമായപ്പൊൾ when he became five years old. ആശ്വസിപ്പിക്കുന്നു to comfort, to treat kindly, v.a. പാർപ്പിക്കുന്നു to cause a dwell, casual form of പാർക്കുന്നു to dwell ബാലൻ a child, s.m. എഴുത്ത the art of writing, s.n.from എഴുതുന്നു to write. വായിപ്പ the art of reading, from വായിക്കുന്നു to read. കണക്ക an accountant, s.n. വിദഗ്ധൻ a learned man, s.m കുണ്ഡിനപുരം a city so called ധർമ്മപാലൻ the name of a man വർത്തകൻ a merchant, s.m അനുവാദം വാങ്ങുന്നു to make leave. നശിപ്പിക്കുന്നു to destroy, to waste, v.a. കൊമട്ടി a Komaty. അല്പം പൊലും even a little. ചത്തകൊറ്റി a dead bandy coot ചത്ത dead, past rel. part. of ചാകുന്നു to die and കൊറ്റി bandy coot, s.n. പൂച്ചക്കുട്ടിa Kitten.