ർപ്പിച്ചുകൊണ്ട അന്ന വസ്ത്രങ്ങൾ കൊടുത്ത സംരക്ഷിച്ച വന്നു. ആ ബാലകൻ കുറെയ ദിവസം കൊണ്ട എഴുത്തിലും വായനയിലും കണക്കിലും എത്രയു സമർത്ഥനായി. അപ്പൊൾ അവന്റെ അമ്മ അവനെ നൊക്കി നീ സകല വിദ്യകളിലും വിദഗ്ദ്ധനായല്ലൊ ഇനിമെൽ നീ ഏതെങ്കിലും ഒരു ഉദ്യൊഗം ചെയ്ത കഴിയണം എന്നാൽ ംരം കച്ചവടക്കാരന്റെ വീട്ടിൽ പാർക്കുന്നത യുക്തമല്ല നമ്മുടെ പൂർവ്വന്മാർ ബഹുകാലം കച്ചവടം കൊണ്ട ജീവനം കഴിച്ച വന്നിരുന്നു. അതുകൊണ്ട നീയും അങ്ങിനെ ചെയ്താൽ നല്ലതാകുന്നു അതിന്നായിട്ട നീ ചെയ്യെണ്ടുന്ന കാർയ്യം എന്തെന്ന നീ ചൊദിച്ചാൽ ഞാൻ പറയാം. ഇവിടെക്ക സമീപം കുണ്ഡിനപുരമെന്ന പട്ടണത്തിൽ ധർമ്മപാലനെന്ന ഒരു വർത്തകനുണ്ടു. അവൻ തന്റെ ജാതിയിൽ ആരെങ്കിലും ദരിദ്രനായി തന്റെ അടുക്കൽ വന്നാൽ ആ വർത്തകൻ അവനെ ആദരിച്ച അവന്ന കച്ചവടം ചെയ്‌വാൻ വേണ്ടുന്ന ദ്രവ്യം കൊടുക്കുമാറുണ്ടു. അതുകൊണ്ട നീ അവന്റെ അടുക്കൽ പൊയി അവനെ ആശ്രയിച്ചാൽ സുഖപ്പെടുമെന്ന പറഞ്ഞപ്പൊൾ അവൻ അമ്മയൊട അനുവാദം വാങ്ങി അവിടെനിന്ന പുറപ്പെട്ട ആ കച്ചവടക്കാരന്റെ വീട്ടിലെക്ക പൊയി. അന്നെരം ആ കച്ചവടക്കാരൻ അതിന്ന മുമ്പെ തന്നൊട അനെകം പ്രാവിശ്യം വളരെ ദ്രവ്യം വാങ്ങിക്കൊണ്ടപൊയി അതൊക്കെയും നശിപ്പിച്ച പിന്നെയും കുറെ ദ്രവ്യം തരണമെന്ന ചൊദിപ്പാൻ വന്ന ഒരു കൊമിട്ടിയെ നൊക്കി എടൊ നീ അല്പം പൊലും ലാഭം ഉണ്ടാക്കാതെ അതിനെ ഒക്കെയും വ്രയം ചെയ്ത ഇനിയും പണം തരണമെന്ന ചൊദിപ്പാൻ വന്നിരിക്കുന്നു ബുദ്ധിമാനായവൻ ചത്ത കൊറ്റിയെക്കൂടി പൂർവ്വധനമായി വെച്ചുകൊണ്ട അതിനാൽ ഐശ്വർയ്യം സമ്പാദിക്കും. നീ അയൊഗ്യൻ നിനക്കു ദ്രവ്യം തരികയില്ല എന്ന അവനൊട ദുഷിച്ചുകൊണ്ടിരുന്നു. അപ്പൊൾ ആ ബാലകൻ ആ വാക്കുകൾ കെട്ട അവന്റെ അടുക്കൽ പൊയി തനിക്ക ആ കൊറ്റിയെത്തരണമെന്ന ചൊദിച്ചാറെ അവൻ തന്നെ പരിഹാസം ചെയ്‌വാൻ വന്നൂ എന്ന കൊപിച്ചുകൊണ്ട ഒരു ചത്തുപൊയ കൊറ്റിയെ അവന്റെ കയ്യിൽ കൊടുത്ത പൊകണമെന്ന പറഞ്ഞ ശെഷം ആ ബാലൻ ആ കൊറ്റിയെ എടുത്തുകൊണ്ടുപൊയി അങ്ങാടിയിൽ വെച്ച കാത്തിരിക്കുമ്പൊൾ ഒരുത്തൻ താൻ വളർത്തിക്കൊണ്ടിരുന്ന പൂച്ച
താൾ:Malayalam selections with translations, grammatical analyses and vocabulary.pdf/108
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
96