താൾ:Malayalam selections with translations, grammatical analyses and vocabulary.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
95


ദ്ധനാകകൊണ്ടു മറ്റൊരു സ്ഥലത്തെക്കു പൊവാൻ കഴികയില്ല അതുകൊണ്ട നിനക്കു ആഹാരമില്ലാതെ ചത്തുപൊകും എന്ന അവര എത്ര തന്നെ പറഞ്ഞാലും അവൻ കെൾക്കാതെ അവയെ താമസിപ്പിൻ എന്ന വളരെ നിർബന്ധിച്ചു. അപ്പൊൾ ആ പക്ഷികൾ അവിടെ തങ്ങി ആക്കുളത്തിലെക്കു പ്രവെശിച്ച മത്സ്യങ്ങളെയെല്ലാം ഭക്ഷിച്ച വയസ്യനായ ആ ബകത്തിനൊട യാത്രയും പറഞ്ഞ പൊകയും ചെയ്തു. അപ്പൊൾ ആ കുളത്തിലെ വെള്ളം കുറവായതിനാൽ ആ പക്ഷികൾ വെള്ളത്തിൽ ചവിട്ടി വെള്ളം കലങ്ങി രണ്ട മൂന്ന ദിവസം കൊണ്ട വെള്ളം മുഴുവനും വറ്റിപ്പൊയി. ആ ബകം സ്ഥലം വിട്ട മറ്റൊരു സ്ഥലത്തെക്ക പൊകുന്നതിന്ന കഴിയാതെ അവിടെ ആഹാരം ഇല്ലായ്കയാൽ ചത്തുപൊകയും ചെയ്തു. അതു കൊണ്ട അധികം ഔദാർയ്യം അരുത.


പുളിമരം a Tamarind tree, s.n. ബകം a crane, s.n. വൃദ്ധൻ old, aged, adj. ഏറ്റവും വിനയമായിwith much civility. വിനയം respect, civility, given an adverbial sense by the addition of the particle ആയി. ജലജന്തു a fish, or any aquatic animal, s.n. പിറ്റെനാൾ next day ക്ഷാമം a famine s.n. സംഘം കൂടുന്നു to assemble in crowds, v.n. നിലവിളി കൂട്ടുന്നു to raise a disturbance. നിലവിളി a cry, crying out, s.n. അമ്പ an arrow, s.n. തങ്ങുന്നു to stay, to tarry, v.n. വയസ്സൻ an old man. വയസ്സനായ old adj. യാത്രപറയുന്നു to take leave of, v.n. ചവിട്ടുന്നു to tread down, v.a. കലങ്ങുന്നു to be stirred up, to become turbid as water, v.n. ഔദാർയ്യം generosity, s.n.

‌-------------------------


൬൪ാം കഥ.


മഹിലാപുരമെന്ന പട്ടണത്തിൽ ഒരു കച്ചവടക്കാരനുണ്ടായിരുന്നു. അവന്നുണ്ടായിരുന്ന ചന്ദ്രമുഖി എന്ന പെരായ ഒരു ഭാർയ്യക്കു സുമതി എന്ന ഒരു പുത്രൻ ജനിച്ചു. ആ കുമാരന്ന അഞ്ച വയസ്സ പ്രായമായപ്പൊൾ ആ കച്ചവടക്കാരൻ മരിച്ചു പൊയി. എന്നാറെ അവന്റെ ഭാർയ്യയെയും മകനെയും സംരക്ഷിക്കെണ്ടതിന്ന ആരും ഇല്ലായ്കകൊണ്ട ആ സ്ത്രീ തന്റെ മകനെ വിളിച്ച കൂട്ടിക്കൊണ്ട തന്റെ ഭർത്താവിന്ന സ്നെഹിതനായ വെറെ ഒരു കച്ചവടക്കാരന്റെ അടുക്കൽ ചെന്ന അവനൊട തന്റെ വർത്തമാനങ്ങളെ ഒക്കെയും അറിയിച്ച ശെഷം അവൻ അവരെ ആശ്വസിപ്പിച്ച തന്റെ വീട്ടിൽ പാ