Jump to content

താൾ:Malayalam selections with translations, grammatical analyses and vocabulary.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
94


ത്രാസ ശരിയായി തൂങ്ങി the scales hung even.സാക്ഷാൽ in reality. സാക്ഷാൽ ഉള്ള സ്വരൂപങ്ങളെ their real forms. ശ്ലാഘിക്കുന്നു to praise, v.a. നൽകുന്നു to give, bestow, v.a


‌-------------------------


൬൩ാം കഥ.


ഒരു കുളത്തിന്റെ കരയിൽ ഉണ്ടായിരുന്ന ഒരു പുളിമരത്തിന്മെൽ ഒരു ബകം വാസം ചെയ്തുകൊണ്ടിരുന്നു. അത ബഹുവൃദ്ധനായിരുന്നതിനാൽ ആ സ്ഥലം വിട്ടു മറ്റൊരു സ്ഥലത്തെക്ക പൊയി ആഹാരം സമ്പാദിക്കെണ്ടതിന്നു ശക്തിയില്ലായ്കയാൽ ആ കുളത്തിലുള്ള മീനുകളെ ഭക്ഷിച്ചുകൊണ്ട ആ മരത്തിന്മെൽത്തന്നെ ഇരുന്ന ദിവസംപ്രതി ആ മാർഗ്ഗമായി വരുന്ന പക്ഷികളെ വിളിച്ച ഇന്ന നിങ്ങൾ ഇവിടെയിരുന്ന എന്നൊട കൂടി ംരം കുളത്തിലുള്ള മത്സ്യങ്ങളെത്തിന്ന നാളെപ്പൊവിനെന്ന ഏറ്റവും വിനയമായി പറഞ്ഞുകൊണ്ടിരുന്നു. ആ പക്ഷികൾ അതിനെ നൊക്കി നീ വൃദ്ധനാകുന്നു ഞങ്ങൾ ഇവിടെ താമസിച്ച ംരം കുളത്തിലെ ജലജന്തുക്കളെ ഭക്ഷിച്ചുപൊയാൽ പിറ്റെനാൾ നിനക്കു ആഹാരമില്ലാതെ നീ മരിച്ചു പൊകും അതുകൊണ്ട ഞങ്ങൾ ഇവിടെ താമസിക്കയില്ലാ എന്ന പറഞ്ഞു പൊയിക്കൊണ്ടിരുന്നു. ഇങ്ങിനെയിരിക്കുമ്പൊൾ ദെയ്വവശാൽ ഭൂമിയിൽ വലിയതായ ഒരു ക്ഷാമം ഉണ്ടായി. എവിടെയും വെള്ളം ഇല്ലാതെ വരികയാൽ പക്ഷികളെല്ലാം ബഹു വിഷാദപ്പെട്ട എവിടെ എങ്കിലും വെള്ളം ഉള്ള സ്ഥലത്തെക്ക പൊയി ംരം ക്ഷാമകാലം താട്ടെണമെന്ന വിചാരിച്ച സംഘം കൂടി നിലവിളി കൂട്ടി അമ്പുകൾ പൊലെ പറന്ന അസംഖ്യമായി ഒരിക്കലെ എല്ലാം കൂടി നാനാമൂലയായി ആ വൃദ്ധനായ ബകം ഇരിക്കുന്ന മരത്തിന്റെ സമീപം വന്ന അതിനെ നൊക്കി ഇപ്പോൾ ക്ഷാമം വന്നിരിക്കുന്നു ംരം കുളത്തിലെ വെള്ളം ഒരു സംവത്സരത്തിന്നകത്ത വറ്റിപ്പൊകും അതിന്റെ ശേഷം നിനക്ക ആഹാരമില്ലാതെ നീ ചത്തുപൊകും അതുകൊണ്ട ഇപ്പൊൾ ഞങ്ങളൊട കൂട വന്നാൽ സൌഖ്യമായിരിക്കാം വാ എന്ന വിളിച്ചപ്പൊൾ ആ ബകത്തിന്ന പൊകുന്നതിന്ന ശക്തിയില്ലായ്കയാൽ തനിക്ക വരാൻ കഴിയില്ലെന്ന പറഞ്ഞ ആ ബകങ്ങളെല്ലാം അവിടെ ഒരു ദിവസം താമസിച്ച പൊവിനെന്ന നിർബന്ധിച്ചു. അപ്പൊൾ ഞങ്ങൾ ഇവിടെ താമസിച്ചാൽ ഒരു ദിവസം കൊണ്ട നിന്റെ കുളത്തിലുള്ള ജലജതുക്കളെല്ലാം തീർന്നുപൊകും നീ വൃ